---
title: "സദാചാര അക്രമം; പേരോട്ട് അറസ്റ്റ് തുടരുന്നു, ഒരു വിദ്യാർത്ഥിയടക്കം നാല് പേർ അറസ്റ്റിൽ "
english_title: "moral violence, Perot's arrest continues"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106681/moral-violence-perots-arrest-continues"
published_at: "2023-04-02T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64291499de67b_arrest.jpg"
keywords: []
---

# സദാചാര അക്രമം; പേരോട്ട് അറസ്റ്റ് തുടരുന്നു, ഒരു വിദ്യാർത്ഥിയടക്കം നാല് പേർ അറസ്റ്റിൽ 

> **Lead Summary:** **നാദാപുരം: **അർദ്ധരാത്രി യുവാവിനെ സംഘംചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പേരോട് കുഞ്ഞിപ്പുരയിൽ അബ്ദുറാസിഖിനെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: **അർദ്ധരാത്രി യുവാവിനെ സംഘംചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പേരോട് കുഞ്ഞിപ്പുരയിൽ അബ്ദുറാസിഖിനെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി.പ്രായപൂർത്തിയാകാത്ത ഒരാളെയും സംഭവത്തോടനുബന്ധിച്ച് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു.

യുവതിയുടെ സുഹൃത്തായ കണ്ണൂർ കൂത്തുപറമ്പ് ആയിക്കൽ മമ്പുറം സ്വദേശി വിശാഖി(29)നെയാണ് സംഘംചേർന്ന് ആക്രമിച്ചത്.പേരോട് അങ്ങാടിക്കടുത്തെ നാദാപുരം പാറക്കടവ് റോഡിലെ വീട്ടിലാണ് ആക്രമണമുണ്ടായത്.

മാതാവും ഭർത്തൃമതിയായ യുവതിയും താമസിക്കുന്ന വീട്ടിൽ പ്രദേശവാസികളായ സംഘം അതിക്രമിച്ചുകയറി വീട്ടിലുണ്ടായിരുന്ന യുവാവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106681/moral-violence-perots-arrest-continues)