---
title: "കേന്ദ്ര സർക്കാറിനെതിരെ വിശാലമായ പ്രതിപക്ഷ ഐക്യം ഉയർന്നു വരണം - എം.കെ ഭാസ്കരൻ "
english_title: "A broad opposition unity should emerge against the central government - MK Bhaskaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106942/a-broad-opposition-unity-should-emerge-against-the-central-government-mk-bhaskaran"
published_at: "2023-04-03T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ae4ab47ab5_e_k_saseendran_anusmaranam.jpg"
keywords: []
---

# കേന്ദ്ര സർക്കാറിനെതിരെ വിശാലമായ പ്രതിപക്ഷ ഐക്യം ഉയർന്നു വരണം - എം.കെ ഭാസ്കരൻ 

> **Lead Summary:** **എടച്ചേരി : **2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദി സർക്കാറിനെ താഴെയിറക്കാൻ വിശാല പ്രതിപക്ഷ ഐക്യത്തിനു മാത്രമേ സാധിക്കൂവെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ഭാസ്കരൻ പറഞ്ഞു. പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും, സോഷ്യലിസ്റ്റ് കളും , കോൺഗ്രസും ഉൾപ്പെടെയുള്ള വിശാല പ്രതിപക്ഷ ഐക്യമാണ് വരേണ്ടത്.

## Article Content

**എടച്ചേരി : **2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദി സർക്കാറിനെ താഴെയിറക്കാൻ വിശാല പ്രതിപക്ഷ ഐക്യത്തിനു മാത്രമേ സാധിക്കൂവെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ഭാസ്കരൻ പറഞ്ഞു. പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും, സോഷ്യലിസ്റ്റ് കളും , കോൺഗ്രസും ഉൾപ്പെടെയുള്ള വിശാല പ്രതിപക്ഷ ഐക്യമാണ് വരേണ്ടത്.

വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഈയൊരു കൂട്ടായ്മ ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിന് തയ്യാറാവേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ജനതാ ദൾ നേതാവുമായ ഇ.കെ ശശീന്ദ്രന്റെ പതിനാറാമത് ചരമ വാർഷിക ദിനത്തിൽ എടച്ചേരിയിൽ നടത്തിയ അനുസ്മരണ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ.ജെ.ഡി എടച്ചേരി മേഖല പ്രസിഡണ്ട് ടി.കെ ബാലൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി.എം നാണു, യുവജനതാദൾ സംസ്ഥാന ജനറൽസെക്രട്ടറിമാരായ പ്രഭീഷ് ആദിയൂർ, കെ രജീഷ്, എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് വത്സരാജ് മണലാട്ട് , ഇ.കെ കുഞ്ഞിക്കണ്ണൻ, കോമത്ത് ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. കാലത്ത് പ്രഭാതഭേരിയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106942/a-broad-opposition-unity-should-emerge-against-the-central-government-mk-bhaskaran)