---
title: "കർശന നടപടി; മാലിന്യം വലിച്ചെറിയൽ കർശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത് "
english_title: "Nadapuram Gram Panchayat takes strict action against garbage disposal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106946/nadapuram-gram-panchayat-takes-strict-action-against-garbage-disposal"
published_at: "2023-04-03T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ae80dc9385_malinyam_nadapuram.jpg"
keywords: []
---

# കർശന നടപടി; മാലിന്യം വലിച്ചെറിയൽ കർശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **നാദാപുരം: **മാലിന്യം അലക്ഷ്യമായി കയ്യൊഴിയുകയും സ്ഥാപനങ്ങളുടെ ചുറ്റുവട്ടത്ത് അജാഗ്രതയോടെ സൂക്ഷിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞദിവസം കല്ലാച്ചി ടൗണിൽ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നൂറു കണക്കിന് ഉപയോഗശൂന്യമായ പേപ്പർ കപ്പുകളിൽ വെള്ളം നിറഞ്ഞ് കൊതുക് വളരുന്ന സാധ്യതയുള്ളതിനാൽ ഉടമയെ അറിയിച്ചു മുഴുവൻ കപ്പുകളും നീക്കം ചെയ്യിച്ചു.

## Article Content

**നാദാപുരം: **മാലിന്യം അലക്ഷ്യമായി കയ്യൊഴിയുകയും സ്ഥാപനങ്ങളുടെ ചുറ്റുവട്ടത്ത് അജാഗ്രതയോടെ സൂക്ഷിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞദിവസം കല്ലാച്ചി ടൗണിൽ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നൂറു കണക്കിന് ഉപയോഗശൂന്യമായ പേപ്പർ കപ്പുകളിൽ വെള്ളം നിറഞ്ഞ് കൊതുക് വളരുന്ന സാധ്യതയുള്ളതിനാൽ ഉടമയെ അറിയിച്ചു മുഴുവൻ കപ്പുകളും നീക്കം ചെയ്യിച്ചു.

സർക്കാറിന്റെ പുതിയ നിർദ്ദേശങ്ങൾ പ്രകാരം മാലിന്യനിർമ്മാർജ്ജന പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരുടെ സ്ക്വാഡ് പരിശോധനയിലാണ് വലിച്ചെറിഞ്ഞ മാലിന്യം കണ്ടെത്തിയത് .തുടർന്ന് പഞ്ചായത്തിൻറെ ഇടപെടലിൽ മാലിന്യം നീക്കം ചെയ്തത്.

കട നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അജൈവമാലിന്യം ഉടൻതന്നെ ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യണം അല്ലെങ്കിൽ നിയമ പ്രകാരമുള്ള പിഴ, പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതാണ് എന്ന് സെക്രട്ടറി അറിയിച്ചു .കൂടാതെ ജില്ലാതല എൻഫോഴ്സ് മെൻറ് സ്ക്വാഡ് പരിശോധന നാദാപുരം പഞ്ചായത്തിൽ തുടർ ദിവസങ്ങളിൽ ഉള്ളതിനാൽ കെട്ടി കിടക്കുന്ന മാലിന്യം കണ്ടാൽ നടപടി ഉണ്ടാകുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106946/nadapuram-gram-panchayat-takes-strict-action-against-garbage-disposal)