---
title: "ദേശീയ മികവ്; ചെക്യാട് ഫാമിലി ഹെൽത്ത് സെന്ററിന് 6 ലക്ഷം രൂപയുടെ ദേശീയ അവാർഡ് "
english_title: "National award of Rs.6 lakh to Chekyat Family Health Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107010/national-award-of-rs6-lakh-to-chekyat-family-health-centre"
published_at: "2023-04-04T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bb165f351f_chekyad_health_center.jpg"
keywords: []
---

# ദേശീയ മികവ്; ചെക്യാട് ഫാമിലി ഹെൽത്ത് സെന്ററിന് 6 ലക്ഷം രൂപയുടെ ദേശീയ അവാർഡ് 

> **Lead Summary:** **പാറക്കടവ്: **വീണ്ടും മികവിൻ്റെ അംഗീകാരം .ചെക്യാട് ഫാമിലി ഹെൽത്ത് സെൻററിന് 6 ലക്ഷം രൂപയുടെ ദേശീയ അവാർഡ്. കേന്ദ്രസർക്കാരിന്റെ ദേശീയ ഗുണനിലവാര പരിശോധനയിൽ ചെക്യാട് ഫാമിലി ഹെൽത്ത് സെൻററിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ്(എൻ.ക്യു.എ.എസ്.) അവാർഡ്.

## Article Content

**പാറക്കടവ്: **വീണ്ടും മികവിൻ്റെ അംഗീകാരം .ചെക്യാട് ഫാമിലി ഹെൽത്ത് സെൻററിന് 6 ലക്ഷം രൂപയുടെ ദേശീയ അവാർഡ്. കേന്ദ്രസർക്കാരിന്റെ ദേശീയ ഗുണനിലവാര പരിശോധനയിൽ ചെക്യാട് ഫാമിലി ഹെൽത്ത് സെൻററിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ്(എൻ.ക്യു.എ.എസ്.) അവാർഡ്.

ആറുലക്ഷം രൂപയാണ് അവാർഡ് തുക. ദേശീയ ഗുണനിലവാരത്തിൽ 92 ശതമാനം സ്കോർ ചെയ്താണ് ചെക്യാട് എഫ്.എച്ച്.സി. അഗീകാരം നേടിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞമാസം സംസ്ഥാന ഗുണനിലവാര അവാർഡും കായകല്പിൽ ജില്ലയിൽ ഒന്നാംസ്ഥാനവും ചെക്യാട് കുടുംബാരോഗ്യകേന്ദ്രത്തെ തേടിയെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107010/national-award-of-rs6-lakh-to-chekyat-family-health-centre)