---
title: "നാദാപുരത്ത് ആരോഗ്യ ജാഗ്രത; എഡിഎസ് അംഗങ്ങൾക്ക് പരിശീലനം നൽകി "
english_title: "ADS members were trained"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107101/ads-members-were-trained"
published_at: "2023-04-04T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c12f66fa48_ADS_PRACTICE_1.jpg"
keywords: []
---

# നാദാപുരത്ത് ആരോഗ്യ ജാഗ്രത; എഡിഎസ് അംഗങ്ങൾക്ക് പരിശീലനം നൽകി 

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് ആരോഗ്യ ജാഗ്രത ,കുടുംബശ്രീ വാർഡ് തല എ ഡി എസ് അംഗങ്ങൾക്ക് പരിശീലനം നൽകി. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഫീൽഡ് തല പരിശോധന നടത്തി മാലിന്യ നിർമാർജന സംവിധാനം പരിശോധിക്കുന്നതിന് വേണ്ടി കുടുംബശ്രീ എഡിഎസ് അംഗങ്ങൾക്കും ,ഹരിത കർമ്മ സേന അംഗങ്ങൾക്കും പരിശീലനം നൽകി.

## Article Content

**നാദാപുരം: **നാദാപുരത്ത് ആരോഗ്യ ജാഗ്രത ,കുടുംബശ്രീ വാർഡ് തല എ ഡി എസ് അംഗങ്ങൾക്ക് പരിശീലനം നൽകി. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഫീൽഡ് തല പരിശോധന നടത്തി മാലിന്യ നിർമാർജന സംവിധാനം പരിശോധിക്കുന്നതിന് വേണ്ടി കുടുംബശ്രീ എഡിഎസ് അംഗങ്ങൾക്കും ,ഹരിത കർമ്മ സേന അംഗങ്ങൾക്കും പരിശീലനം നൽകി.

ഇതിനായി പഞ്ചായത്ത് പൊതു നോട്ടീസ് പ്രിന്റ് ചെയ്യുകയും വീടുകളിൽ പരിശോധന നടത്തുന്നതിന് പ്രഫോർമ തയ്യാറാക്കി നൽകിയിട്ടുമുണ്ട്. വീടുകളിൽ അജൈവ മാലിന്യം ഹരിത കർമ്മ സേന അംഗങ്ങൾക്ക് നൽകാത്തവരുടെ പേരുവിവരം ശേഖരിക്കുന്നതാണ്.

തുടർന്ന് സർക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം കെട്ടിടനികുതി കുടിശ്ശിക ഈടാക്കുന്നത് പോലെ ഹരിത കർമ്മ സേനയ്ക്ക് നൽകേണ്ട ഫീസ് നൽക്കാത്തവരിൽ നിന്നും ഈടാക്കുന്നതാണ് .പരിശീലന പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ ക്ലാസ് എടുത്തു.

വാർഡ് മെമ്പർമാർമാരായ പി പി ബാലകൃഷ്ണൻ,നിഷ മനോജ്,ടി ലീന,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി പി റീജ എന്നിവർ സംസാരിച്ചു. അടുത്ത ദിവസം മുതൽ പരിശോധന ആരംഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107101/ads-members-were-trained)