---
title: "കല്ലാച്ചി മിനി ബൈപാസ്സ്‌; റോഡ് വീതികൂട്ടലിന്റെ ഭാഗമായി മരം മുറി തുടങ്ങി"
english_title: "As part of Kallachi Mini Bypass road widening, tree felling has started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107123/as-part-of-kallachi-mini-bypass-road-widening-tree-felling-has-started"
published_at: "2023-04-04T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c364926e96_kalalchi_mini_bypass.jpg"
keywords: []
---

# കല്ലാച്ചി മിനി ബൈപാസ്സ്‌; റോഡ് വീതികൂട്ടലിന്റെ ഭാഗമായി മരം മുറി തുടങ്ങി

> **Lead Summary:** **നാദാപുരം:** കല്ലാച്ചി- കുറ്റ്യാടി സ്റ്റേറ്റ്‌ ഹൈവേ റോഡിനെയും കല്ലാച്ചി വാണിമേൽ റോഡിനെയും ബന്ധിപ്പിക്കുന്ന കാല്ലാച്ചി മിനി ബൈപാറോഡിന്റെ വീതികൂട്ടുന്നതിന് സ്വകാര്യ വ്യക്തികൾ വിട്ടു നൽകിയ സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തിക്ക്‌ തുടക്കമായി.

## Article Content

**നാദാപുരം:** കല്ലാച്ചി- കുറ്റ്യാടി സ്റ്റേറ്റ്‌ ഹൈവേ റോഡിനെയും കല്ലാച്ചി വാണിമേൽ റോഡിനെയും ബന്ധിപ്പിക്കുന്ന കാല്ലാച്ചി മിനി ബൈപാറോഡിന്റെ വീതികൂട്ടുന്നതിന് സ്വകാര്യ വ്യക്തികൾ വിട്ടു നൽകിയ സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തിക്ക്‌ തുടക്കമായി.

നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ഉടമാഥതയിലുള്ള പഴയ ട്രഷറി റോഡെന്നറിയപ്പെടുന്ന ഈ റോഡ്‌ പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ കഴിഞ്ഞ 15 ന് ചേർന്ന ഭരണ സമിതി തീരുമാനമെടുത്തിരുന്നു. നിലവിലെ റോഡ്‌ 8 മീറ്റർ വീതിയിലാക്കിയാണ് 1 കോടി രൂപ ചെലവിൽ പരിഷ്കരണ പ്രവൃത്തി നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107123/as-part-of-kallachi-mini-bypass-road-widening-tree-felling-has-started)