---
title: "നെല്ലിക്കാപറമ്പ്- ചേലത്തോട് റോഡ് നാടിന് സമർപ്പിച്ചു "
english_title: "Nellikaparam-Chelamtod road was handed over to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107209/nellikaparam-chelamtod-road-was-handed-over-to-the-nation"
published_at: "2023-04-05T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d0853837ca_chelathod_road.jpg"
keywords: []
---

# നെല്ലിക്കാപറമ്പ്- ചേലത്തോട് റോഡ് നാടിന് സമർപ്പിച്ചു 

> **Lead Summary:** **വളയം:** തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണിപൂർത്തീകരിച്ച വളയം-ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെല്ലിക്കാപറമ്പ്- ചേലത്തോട് റോഡ് നാടിന് സമർപ്പിച്ചു.

## Article Content

**വളയം:** തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണിപൂർത്തീകരിച്ച വളയം-ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെല്ലിക്കാപറമ്പ്- ചേലത്തോട് റോഡ് നാടിന് സമർപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വനജ ഉദ്ഘാടനം ചെയ്തു. വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് അധ്യക്ഷനായി.

ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. അംബുജം, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ കെ.ടി. ഷബിന, കെ.ടി.കെ. ഷൈനി, എ.കെ. രവീന്ദ്രൻ, പി. കുമാരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107209/nellikaparam-chelamtod-road-was-handed-over-to-the-nation)