---
title: "ഓർമ്മ പുസ്തകം; എടത്തിൽ സുമേഷ് അനുസ്മരണവും പുസ്തക സ്വീകരണവും "
english_title: "Edathil Sumesh Remembrance and Book Reception"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107220/edathil-sumesh-remembrance-and-book-reception"
published_at: "2023-04-05T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d0db075a21_sumesh_anusmaranam.jpg"
keywords: []
---

# ഓർമ്മ പുസ്തകം; എടത്തിൽ സുമേഷ് അനുസ്മരണവും പുസ്തക സ്വീകരണവും 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ചാലിൽ ബാലൻ സ്മാരക വായനശാല കോട്ടേമ്പ്രം എടത്തിൽ സുമേഷ് അനുസ്മരണവും പുസ്തക സ്വീകരണവും നടത്തി. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം നാണു ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: **ചാലിൽ ബാലൻ സ്മാരക വായനശാല കോട്ടേമ്പ്രം എടത്തിൽ സുമേഷ് അനുസ്മരണവും പുസ്തക സ്വീകരണവും നടത്തി. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം നാണു ഉദ്ഘാടനം ചെയ്തു.

സുമേഷിന്റെ കുടുംബം എല്ലാ വർഷവും ഗ്രന്ഥാലയത്തിലെ സുമേഷ് വായന കോർണറിലേക്ക് നൽകാറുള്ള പുസ്തകങ്ങൾ ഈ വർഷം സുമേഷിന്റെ സഹോദരി എസ്. നീതു വാർഡ് അംഗം എം.കെ. സുജാതയ്ക്ക് കൈമാറി.

കേരള പ്രവാസി സംഘം നാദാപുരം ഏരിയാ ട്രഷറർ എൻ. ഗോവിന്ദൻ, ‘ബഷീറിന്റെ സമ്പൂർണകൃതികൾ’ എന്ന പുസ്തകം ഗ്രന്ഥാലയത്തിന് സമ്മാനിച്ചു. യു. കുമാരൻ അനുസ്മരണപ്രഭാഷണം നടത്തി.

രമേശൻ കുന്നുമ്മൽ അധ്യക്ഷനായി. പി. ബിനീഷ്, സി.എം. ഷാജി, കെ. നിജേഷ് എന്നിവർ സംസാരിച്ചു. വായനമത്സരവിജയികൾക്ക് വാർഡ് അംഗം എം.കെ. സുജാത സമ്മാനങ്ങൾ കൈമാറി. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107220/edathil-sumesh-remembrance-and-book-reception)