---
title: "വീട് നിർമ്മാണ പെർമിറ്റ്‌ ഫീസ് വർധന; യൂത്ത് ലീഗ് ധർണ്ണ നടത്തി "
english_title: "The youth league protest in nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107299/the-youth-league-protest-in-nadapuram"
published_at: "2023-04-05T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d6e5011fa5_youthleguedarnna.jpg"
keywords: []
---

# വീട് നിർമ്മാണ പെർമിറ്റ്‌ ഫീസ് വർധന; യൂത്ത് ലീഗ് ധർണ്ണ നടത്തി 

> **Lead Summary:** **നാദാപുരം: **വീട് നിർമ്മാണം പെർമിറ്റ്‌ ഫീസ് കുത്തനെ ഉയർത്തിയ ഇടത് പക്ഷ സർക്കാരിന്റെ ജന ദ്രോഹ നയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത്‌ കമ്മിറ്റി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **വീട് നിർമ്മാണം പെർമിറ്റ്‌ ഫീസ് കുത്തനെ ഉയർത്തിയ ഇടത് പക്ഷ സർക്കാരിന്റെ ജന ദ്രോഹ നയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത്‌ കമ്മിറ്റി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

റഫീഖ് കക്കoവെള്ളി അധ്യക്ഷത വഹിച്ചു. വലിയാണ്ടി ഹമീദ്, അബ്ബാസ് കണേക്കൽ, ഇ കുഞ്ഞാലി, വി ജലീൽ, ടി കെ റഫീഖ് സംസാരിച്ചു.സി പി അജ്മൽ സ്വാഗതവും എ കെ ശാക്കിർ നന്ദിയും പറഞ്ഞു. നിസാം തങ്ങൾ, ഷഹീർ മുറിച്ചാണ്ടി, സവാദ് ചേലക്കാട്,കെ സി ഷംസു, ഷംസീർ നരിക്കാട്ടേരി,മുഹമ്മദലി കേളോത്ത്,ജാസം വലിയാണ്ടി,ജാഫർ തുണ്ടിയിൽ, സിയാദ് ബംഗ്ലത്,മുഹ്സിൻ എഫ് എം നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107299/the-youth-league-protest-in-nadapuram)