---
title: "സമസ്ത പൊതുപരീക്ഷ : ടോപ് പ്ലസ് ജേതാവിനെ അനുമോദിച്ചു "
english_title: "Samasta Public Exam : Top Plus Winner Congratulated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107491/samasta-public-exam-top-plus-winner-congratulated"
published_at: "2023-04-06T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642eb4d5ce59d_anumodanam.jpg"
keywords: []
---

# സമസ്ത പൊതുപരീക്ഷ : ടോപ് പ്ലസ് ജേതാവിനെ അനുമോദിച്ചു 

> **Lead Summary:** **നാദാപുരം: **സമസ്ത കേരളം ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ കല്ലാച്ചി തര്ബിയ്യതുസിബിയാൻ ഹയർ സെക്കണ്ടറി മദ്രസ്സയിൽ നിന്നും അഞ്ചാം ക്‌ളാസിൽ ടോപ് പ്ലസ് കരസ്ഥമാക്കി വിജയിച്ച എടവത്ത് ഷഹദ ഫാത്തിമയെ മദ്രസ്സ മാനേജിംഗ് കമ്മിറ്റി വീട്ടിൽ ചെന്ന് അനുമോദിച്ചു .

## Article Content

**നാദാപുരം: **സമസ്ത കേരളം ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ കല്ലാച്ചി തര്ബിയ്യതുസിബിയാൻ ഹയർ സെക്കണ്ടറി മദ്രസ്സയിൽ നിന്നും അഞ്ചാം ക്‌ളാസിൽ ടോപ് പ്ലസ് കരസ്ഥമാക്കി വിജയിച്ച എടവത്ത് ഷഹദ ഫാത്തിമയെ മദ്രസ്സ മാനേജിംഗ് കമ്മിറ്റി വീട്ടിൽ ചെന്ന് അനുമോദിച്ചു .

മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി സി കെ നാസർ ഉപഹാരം നൽകി . എടവത്ത് ഷംസീർ , ഹസ്ന ദമ്പതികളുടെ മകളാണ് ഷഹദ. മദ്രസ്സ സദ്ർ മുഅല്ലിം കെ ജലീൽ വഹബി , പി അബ്ദുറഹ്മാൻ മുസ്ല്യാർ , അസീസ് ചീറോത്ത് , വി പി ഫൈസൽ , പി കെ സമീർ , ടി പി ഫൈസൽ , പി പി റസാഖ് എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107491/samasta-public-exam-top-plus-winner-congratulated)