---
title: "നന്ദി.....രജീഷ് മടങ്ങി; ജീവന് കാവൽ നിന്നവരെ ദു:ഖത്തിലാഴ്ത്തി യുവാവിൻ്റെ മരണം "
english_title: "Thanks.....Rajeesh is back; The death of the young man left those who guarded his life in grief"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107501/thanksrajeesh-is-back-the-death-of-the-young-man-left-those-who-guarded-his-life-in-grief"
published_at: "2023-04-06T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ec9adb2547_rajeesh.jpg"
keywords: []
---

# നന്ദി.....രജീഷ് മടങ്ങി; ജീവന് കാവൽ നിന്നവരെ ദു:ഖത്തിലാഴ്ത്തി യുവാവിൻ്റെ മരണം 

> **Lead Summary:** **പാറക്കടവ്: **എന്നും പറയാനുള്ളത് നന്ദി വാക്കുകൾ മാത്രം. ജീവന് കാവൽ നിന്നവരെ ദു:ഖത്തിലാഴ്ത്തി യുവാവിൻ്റെ മരണം. ചെക്യാട് കൊയമ്പ്രം പാലത്തിനടുത്ത് പുത്തൻവീട്ടിൽ രജീഷ് ഒടുവിൽ മരണത്തിന് കീഴടങ്ങി.

## Article Content

**പാറക്കടവ്: **എന്നും പറയാനുള്ളത് നന്ദി വാക്കുകൾ മാത്രം. ജീവന് കാവൽ നിന്നവരെ ദു:ഖത്തിലാഴ്ത്തി യുവാവിൻ്റെ മരണം. ചെക്യാട് കൊയമ്പ്രം പാലത്തിനടുത്ത് പുത്തൻവീട്ടിൽ രജീഷ് ഒടുവിൽ മരണത്തിന് കീഴടങ്ങി.

ഇരു വൃക്കകളും തകരാറിലായാണ് യുവാവിൻ്റെ ജീവിതം പ്രതിസന്ധിയിലായത്. വൃക്കരോഗത്തോടൊപ്പം പ്രമേഹവുമുണ്ടായിരുന്നു. ജീവൻ നിലനിർത്താൻ വൃക്ക മാത്രമല്ല പാൻഗ്രിയാസ് ഗ്രന്ഥിയും മാറ്റി വെക്കേണ്ടി വന്നു. ഉള്ളതെല്ലാം വിറ്റു പെറുക്കി ചികിത്സിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി.

ഇതോടെ രജീഷിനെ രക്ഷിക്കാൻ സുഹൃത്തുക്കളും നാടും നാട്ടുകാരും മറുനാട്ടുകാരും ഒറ്റ മനസ്സോടെ കൈകോർത്തു. അവയവദാന പദ്ധതിയിലൂടെ പാൻ ഗ്രിയാസ് ഗ്രന്ഥിയും മാറ്റിവെച്ചു. സുമനസ്സുകളുടെ കാരുണ്യത്തിൽ രജീഷ് ജീവിതത്തിലേക്ക് തിരികെ നടക്കുന്നതിനിടെ ഇരുട്ടടിയായി രക്താർഭുത രോഗവും പിടിപെട്ടു.

വർഷങ്ങൾ നീണ്ട ചികിത്സ ഒടുവിൽ ഇന്ന് നാട്ടുകാരുടെ പ്രിയപ്പെട്ട യുവാവ് മരണത്തിന് കീഴടങ്ങി. പുത്തൻവീട്ടിൽ ചാത്തു -ശോഭ ദമ്പതികളുടെ മകനാണ്. രജിഷ സഹോദരിയാണ് , രജീഷ് (കൂത്ത്പറമ്പ്) സഹോദരി ഭർത്താവാണ് മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107501/thanksrajeesh-is-back-the-death-of-the-young-man-left-those-who-guarded-his-life-in-grief)