---
title: "കോൺഗ്രസ് ജനഹൃദയങ്ങളിലേക്ക്; സി യൂ സികൾക്ക് ശിശു ദിനത്തിൽ ആവേശകരമായ തുടക്കം"
english_title: "An exciting start to Children’s Day for CUCs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/10751/an-exciting-start-to-childrens-day-for-cucs"
published_at: "2021-11-15T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191d251bc9ef_   .jpg"
keywords: []
---

# കോൺഗ്രസ് ജനഹൃദയങ്ങളിലേക്ക്; സി യൂ സികൾക്ക് ശിശു ദിനത്തിൽ ആവേശകരമായ തുടക്കം

> **Lead Summary:**  **നാദാപുരം **: കോൺഗ്രസിന്റെ നിലവിലുള്ള ബൂത്ത് കമ്മിറ്റികൾക്ക് കീഴിൽ ഇരുപത് വീടുകൾ ചേർന്നുള്ള യൂണിറ്റ് കമ്മിറ്റികൾക്ക് നാദാപുരം മേഖലയിലും തുടക്കമായി .നിയോജക മണ്ഡലത്തിലെ തൂണേരി , നരിപ്പറ്റ പഞ്ചായത്തുകളിലാണ് സി യൂ സി കൾ ശിശു ദിനത്തോടനുബന്ധിച്ചു രൂപീകൃതമായത് .

## Article Content

 **നാദാപുരം **: കോൺഗ്രസിന്റെ നിലവിലുള്ള ബൂത്ത് കമ്മിറ്റികൾക്ക് കീഴിൽ ഇരുപത് വീടുകൾ ചേർന്നുള്ള യൂണിറ്റ് കമ്മിറ്റികൾക്ക് നാദാപുരം മേഖലയിലും തുടക്കമായി .നിയോജക മണ്ഡലത്തിലെ തൂണേരി , നരിപ്പറ്റ പഞ്ചായത്തുകളിലാണ് സി യൂ സി കൾ ശിശു ദിനത്തോടനുബന്ധിച്ചു രൂപീകൃതമായത് .

സി യൂ സി ഭാരവാഹികളെ തിരഞ്ഞെടുക്കുക ,ജവഹർ ലാൽ നെഹ്‌റുവിന്റെയും ദേശീയ നേതാക്കളുടെയും അനുസ്മരണം , പുഷ്‌പാർച്ചന ,പതാക ഉയർത്തൽ , മുതിർന്ന പൗരന്മാരെ ആദരിക്കൽ , ദേശ ഭക്തിഗാന ആലാപനം തുടങ്ങിയവയായിരുന്നു കമ്മിറ്റികളുടെ അജണ്ട .

രൂപീകൃതമായ മൂന്ന് അംഗ കമ്മിറ്റികളിൽ ഓരോ വനിതകളെ വീതം ഭാരവാഹികളായി തിരഞ്ഞെടുത്തു .കമ്മിറ്റികൾരൂപീകരിക്കുന്നതിന് മുന്നോടിയായി വിപുലമായ പോപ്പുലേഷൻ സർവ്വേ ബൂത്ത് തലത്തിൽ പൂർത്തിയാക്കിയിരുന്നു .

കുട്ടികൾ മുതൽ പ്രായം ഏറെ ആയപ്രവർത്തകർ വരെ സി യൂ സി യോഗങ്ങൾക്ക് എത്തി എന്നതാണ് പ്രത്യേകത .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/10751/an-exciting-start-to-childrens-day-for-cucs)