---
title: "നൂറിൽ നൂറ്; മലയിൽ മുക്ക് - പെരുമുണ്ടച്ചേരി പള്ളി റോഡ് ഉദ്ഘാടനം "
english_title: "A hundred out of a hundred; Inauguration of Malail Muk - Perumundacherry Church Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107531/a-hundred-out-of-a-hundred-inauguration-of-malail-muk-perumundacherry-church-road"
published_at: "2023-04-06T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ee94b4a0b3_nooril_noor.jpg"
keywords: []
---

# നൂറിൽ നൂറ്; മലയിൽ മുക്ക് - പെരുമുണ്ടച്ചേരി പള്ളി റോഡ് ഉദ്ഘാടനം 

> **Lead Summary:** **പുറമേരി: **നികുതി പിരിവിൽ പുറമേരി ഗ്രാമപഞ്ചായത്തിൽ നൂറിൽ നൂറ്. പഞ്ചായത്തിൽ എം.എൽ.എ യുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് പൂർത്തീകരിച്ച മലയിൽ മുക്ക് - പെരുമുണ്ടച്ചേരി പള്ളി റോഡ് കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർഎം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: **നികുതി പിരിവിൽ പുറമേരി ഗ്രാമപഞ്ചായത്തിൽ നൂറിൽ നൂറ്. പഞ്ചായത്തിൽ എം.എൽ.എ യുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് പൂർത്തീകരിച്ച മലയിൽ മുക്ക് - പെരുമുണ്ടച്ചേരി പള്ളി റോഡ് കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർഎം.എൽ.എ ഉദ്ഘാടനം ചെയ്തു.

പദ്ധതി പ്രവർത്തനവും നികുതി പിരിവും 100 % പൂർത്തീകരിച്ച പുറമേരി ഗ്രാമപഞ്ചായത്തിനെ യോഗത്തിൽ എം.എൽ.എ അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. കെ. സജീവൻ വാർഡ് മെമ്പർ കൂടത്താങ്കണ്ടി രവി ചിറയിൽ മൂസ ഹാജി ദിലീപ് പെരുമുണ്ടച്ചേരി അജി.പി.ഇ റഫീഖ് സി.കെ (റോയൽ ) വി.കെ.മുഹമ്മദ് കൂട്ടാക്കൂൽ മൊയ്തു ഹാജി എം.സി.കെ.അമ്മദ് എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർ എൻ.കെ.അലിമത്ത് സ്വാഗതവും വാർഡ് വികസന കൺവീനർ കെ.പി.അമീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107531/a-hundred-out-of-a-hundred-inauguration-of-malail-muk-perumundacherry-church-road)