---
title: "കുരുക്കഴിക്കണം; കല്ലാച്ചി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ ടൗൺ യൂത്ത് ലീഗ് നിവേദനം നൽകി "
english_title: "to be tangled; The Town Youth League submitted a petition to solve the traffic jam in Kalachi Town"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107535/to-be-tangled-the-town-youth-league-submitted-a-petition-to-solve-the-traffic-jam-in-kalachi-town"
published_at: "2023-04-06T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642eed2e5e7c9_police.jpg"
keywords: []
---

# കുരുക്കഴിക്കണം; കല്ലാച്ചി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ ടൗൺ യൂത്ത് ലീഗ് നിവേദനം നൽകി 

> **Lead Summary:** **നാദാപുരം: ** കല്ലാച്ചി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടൗൺ യൂത്ത് ലീഗ് നാദാപുരം പോലീസ് ഇൻസ്‌പെക്ടർക്ക്നിവേദനം നൽകി. ഈസ്റ്റർ,വിഷു,പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച്‌ കല്ലാച്ചി ടൗണിൽ വലിയ ഗതാഗതകുരുക്ക് ഉണ്ടാവും.

## Article Content

**നാദാപുരം: ** കല്ലാച്ചി ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടൗൺ യൂത്ത് ലീഗ് നാദാപുരം പോലീസ് ഇൻസ്‌പെക്ടർക്ക്നിവേദനം നൽകി. ഈസ്റ്റർ,വിഷു,പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച്‌ കല്ലാച്ചി ടൗണിൽ വലിയ ഗതാഗതകുരുക്ക് ഉണ്ടാവും.

ഈ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം യൂത്ത്‌ ലീഗ് കല്ലാച്ചി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ജാഫർ തുണ്ടിയിൽ നാദാപുരം പോലീസ് ഇൻസ്‌പെക്ടർ ഇ.വി ഫായിസ്അലിക്ക് നിവേദനം കൈമാറിയത്.

സംസ്ഥാന പാതയിലെ അനധികൃത വാഹന പാർക്കിങ്ങാണ് പലപ്പോഴും മണിക്കൂറുകളോളം ഗതാഗതകുരുക്കിന് കാരണമാവുന്നത്.നിലവിൽ മൂന്ന് ഹോം ഗാർഡുമാരാണ് ടൗണിലെ ട്രാഫിക് വിഭാഗം നിയന്ത്രിക്കുന്നത്.

അവരെ കൊണ്ട് പോലും നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതി വിശേഷമാണ് ഇപ്പോൾ തന്നെ ഉള്ളത്. കൂടുതൽ പൊലീസുകാരെ ടൗണിൽ വിന്യസിച്ചാൽ ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും. ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് ആസിഫ് പുത്തലത്ത്,ജസീം വി എം,നുസുൽ റഹ്മാൻ.എൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107535/to-be-tangled-the-town-youth-league-submitted-a-petition-to-solve-the-traffic-jam-in-kalachi-town)