---
title: "വിജയൻ്റെ ദാരുണ മരണം; കുറ്റകരമായ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ കൂട്ടായ്മ"
english_title: "Vijayan's tragic death; A protest rally against criminal negligence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107551/vijayans-tragic-death-a-protest-rally-against-criminal-negligence"
published_at: "2023-04-06T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f06a42464d_vijayante_maranam.jpg"
keywords: []
---

# വിജയൻ്റെ ദാരുണ മരണം; കുറ്റകരമായ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ കൂട്ടായ്മ

> **Lead Summary:** **തട്ടോളിക്കര: ** അകവളപ്പിൽ വിജയനെ ദാരുണ മരണത്തിലേക്ക് തള്ളിവിട്ട അനാസ്ഥക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഒരു നാടിനെ മുഴുവൻ ദുഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസം തട്ടോളിക്കരയിലെ തെങ്ങുകയറ്റ തൊഴിലാളിയായ അകവളപ്പിൽ താഴക്കുനി വിജയൻ്റെ മരണം തീരാ ദു:ഖമായി.

## Article Content

**തട്ടോളിക്കര: ** അകവളപ്പിൽ വിജയനെ ദാരുണ മരണത്തിലേക്ക് തള്ളിവിട്ട അനാസ്ഥക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഒരു നാടിനെ മുഴുവൻ ദുഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസം തട്ടോളിക്കരയിലെ തെങ്ങുകയറ്റ തൊഴിലാളിയായ അകവളപ്പിൽ താഴക്കുനി വിജയൻ്റെ മരണം തീരാ ദു:ഖമായി.

അയൽവാസിയുടെ വീട്ടുകിണറ്റിൽ വീണ പക്ഷിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ദാരുണമായ അപകടം നടന്നത്. കിണറ്റിൽ നിന്ന് തിരികെ കയറുമ്പോൾ വീഴുകയായിരുന്നു വിജയൻ . വീട്ടുടമയുടെ നിരുത്തരവാദപരമായ ഇടപെടൽ കൊണ്ടാണ് ഏവർക്കും ഒരു പോലെ പ്രിയപ്പെട്ട വിജയൻ്റെ മരണം.

കിണറ്റിൽ വീണ സമയം അയൽവാസികളെയും പ്രദേശവാസികളേപ്പോലും അറിയിക്കാതെ ഫയർഫോഴ്സ് യൂണിറ്റിനെ വിളിച്ച് വീടിന് സമീപമുള്ള റോഡിൽ നിൽക്കുകയും ആ സമയം നിരവധി പേർ അതുവഴി പോകുകയും ചെയ്തിരുന്നു .അരോടും അപകടം പറ്റിയ വിവരം പുറത്ത് പറയാതെ നിരുത്തരവാദപരമായ സമീപനമാണ് വീട്ടുടമ സ്വീകരിച്ചത് എന്ന് തട്ടോളിക്കര വയനോളി താഴ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിച്ച മുഴുവനാളുകളും അഭിപ്രായപ്പെട്ടു.

പതിനെട്ടാം വാർഡ് മെമ്പർ റഫീക്കിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മ യിൽ പതിനേഴാം വാർഡ് മെമ്പർ ടി കെ രാമകൃഷണൻ,എൻ കെ സുധാകരൻ, പി യം പുരുഷോത്തമൻ, അനിൽ ബാബു എന്നിവർ സംസാരിച്ചു. കല്ലേരി അശോകൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107551/vijayans-tragic-death-a-protest-rally-against-criminal-negligence)