---
title: "കണ്ണില്ലാത്ത ക്രൂരത; ചാലപ്പുറത്തെ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരമായി മർദ്ദനം "
english_title: "A young woman was brutally beaten at her husband's house in Chalappuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107576/a-young-woman-was-brutally-beaten-at-her-husbands-house-in-chalappuram"
published_at: "2023-04-07T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f8eca2b121_NADAPURAMYUVATHIMARDANAM.jpg"
keywords: []
---

# കണ്ണില്ലാത്ത ക്രൂരത; ചാലപ്പുറത്തെ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരമായി മർദ്ദനം 

> **Lead Summary:** **നാദാപുരം: **യുവതിയുടെ കണ്ണടിച്ച് തകർത്ത കണ്ണില്ലാത്ത ക്രൂരത. ചാലപ്പുറത്തെ ഭർതൃവീട്ടുകാരുടെ ക്രൂരമായി മർദ്ദനത്തിനിരയായ യുവതി ഗുരുതരാവസ്ഥയിൽ. വടകര കീഴൽ സ്വദേശിനി റുബീനയുടെ ബന്ധുക്കളാണ് യുവതിയുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നാദാ പുരം പൊലീസിൽ പരാതി നൽകിയത്.

## Article Content

**നാദാപുരം: **യുവതിയുടെ കണ്ണടിച്ച് തകർത്ത കണ്ണില്ലാത്ത ക്രൂരത. ചാലപ്പുറത്തെ ഭർതൃവീട്ടുകാരുടെ ക്രൂരമായി മർദ്ദനത്തിനിരയായ യുവതി ഗുരുതരാവസ്ഥയിൽ. വടകര കീഴൽ സ്വദേശിനി റുബീനയുടെ ബന്ധുക്കളാണ് യുവതിയുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നാദാ പുരം പൊലീസിൽ പരാതി നൽകിയത്.

നാദാപുരം ചാലപ്പുറത്തെ ഭർതൃവീട്ടിൽ വച്ച് മൂന്നിന് വൈകിട്ട് ഭർത്താവും ഭർതൃസഹോദരൻമാരും മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ യുവതി രണ്ടുദിവസം വടകര സഹകരണ ആശുപത്രി യിൽ ചികിത്സയിലായിരുന്നു. രക്തം ഛർദിച്ചതിനെ തുടർന്ന് വ്യാഴാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവ ദിവസം രാത്രി കൊല്ലുമെന്ന് പറഞ്ഞ് ഇവരെ ഭർത്താവും മറ്റുള്ളവരും ചേർന്ന് അജ്ഞാത സ്ഥലത്തേക്ക് കാറിൽ കയറ്റി ക്കൊണ്ടു മർദനമേറ്റ റുബീന പോവുകയും വഴിയിൽ വച്ച് ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടതി നാൽ രക്ഷപ്പെടുകയായിരുന്നുവെന്നും ഇവരുടെ ബന്ധുക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107576/a-young-woman-was-brutally-beaten-at-her-husbands-house-in-chalappuram)