---
title: "കേന്ദ്രം ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവർ; സത്യൻ മൊകേരി "
english_title: "The center is ruled by those who rejected the freedom struggle; Sathyan Mokeri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107745/the-center-is-ruled-by-those-who-rejected-the-freedom-struggle-sathyan-mokeri"
published_at: "2023-04-07T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64303ead0c273_mokeri.jpg"
keywords: []
---

# കേന്ദ്രം ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവർ; സത്യൻ മൊകേരി 

> **Lead Summary:** **മൊകേരി: **ബ്രിട്ടീഷുകാരോടൊപ്പം നിന്ന് സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി പറഞ്ഞു. മോഡി ഭരണത്തിൽ ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യപ്പെടുകയാണ്. ജനാധിപത്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

## Article Content

**മൊകേരി: **ബ്രിട്ടീഷുകാരോടൊപ്പം നിന്ന് സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി പറഞ്ഞു. മോഡി ഭരണത്തിൽ ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യപ്പെടുകയാണ്. ജനാധിപത്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

നീതിന്യായ രംഗത്തു പോലും സംഘ പരിവാർ പിടിമുറുക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ബി ജെ പി അധികാരത്തിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ നേതാക്കളായ കെ ടി കണാരന്റെയും വി പി ഗംഗാധരന്റെയും ചരമവാർഷികത്തോടനുബന്ധിച്ച് മൊകേരിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്കൽ സെക്രട്ടറി വി വി പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, കെ.കെ. മോഹൻദാസ് , ,കെ.പി.പവിത്രൻ ,റീന സുരേഷ്, എം.പി. കുഞ്ഞിരാമൻ, ടി.സുരേന്ദ്രൻ പ്രസംഗിച്ചു. എം.പി.ദിവാകരൻ സ്വാഗതവും എ.സന്തോഷ് നന്ദിയും പറഞ്ഞു. നേരത്തെ ടൗണിൽ പ്രവർത്തകർ നടത്തിയ പ്രകടനത്തിന് വി.പി.നാണു, സി.പി. ബാലൻ, ഹരികൃഷ്ണ , കെ.എം. പ്രിയ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107745/the-center-is-ruled-by-those-who-rejected-the-freedom-struggle-sathyan-mokeri)