---
title: "തീപിടുത്തം; വാണിമേലിൽ സ്കുൾ പരിസരത്ത് പറമ്പിൽ തീപിടുത്തം "
english_title: "fire A fire broke out in the school grounds in Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107759/fire-a-fire-broke-out-in-the-school-grounds-in-vanimele"
published_at: "2023-04-07T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64304b876bec3_theee.jpg"
keywords: []
---

# തീപിടുത്തം; വാണിമേലിൽ സ്കുൾ പരിസരത്ത് പറമ്പിൽ തീപിടുത്തം 

> **Lead Summary:** **നാദാപുരം: **വാണിമേലിൽ സ്കുൾ പരിസരത്ത് പറമ്പിൽ തീപിടുത്തം. വാണിമേൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ മഠത്തിൽ സ്കൂളി ന് സമീപം ആളൊഴിഞ്ഞതും നിറയെ കാടു പിടിച്ചു കിടക്കുന്നതുമായ ഭൂമിയിലാണ് തീപിടിച്ചത്.

## Article Content

**നാദാപുരം: **വാണിമേലിൽ സ്കുൾ പരിസരത്ത് പറമ്പിൽ തീപിടുത്തം. വാണിമേൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ മഠത്തിൽ സ്കൂളി ന് സമീപം ആളൊഴിഞ്ഞതും നിറയെ കാടു പിടിച്ചു കിടക്കുന്നതുമായ ഭൂമിയിലാണ് തീപിടിച്ചത്.

ഉടമസ്ഥാവകാശതർക്കത്താൽ പരി പാലിക്കാതെ കിടക്കുന്ന ഈ സ്ഥലം പരിസരത്തെ വീടുകൾക്കും സകൂളിനും ഭീഷണിയാണ്.

നാദാപുരം അഗ്‌നി രക്ഷാ സേന സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പി.കെ സജിലൻ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഇ.കെ നികേഷ്, മനോജ് കിഴക്കേക്കര, സുകേഷ് ഭാസ്ക്കർ , സി.എം ഷിജു എന്നിവർ നാട്ടുകാരുടെ സഹാത്താൽ തീയണച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107759/fire-a-fire-broke-out-in-the-school-grounds-in-vanimele)