---
title: "ജി 20 ഉച്ചകോടി; യൂത്ത് 20 വിഭാഗത്തിൽ എടച്ചേരിക്കാരൻ അമൽ മനോജും "
english_title: "G20 Summit; Amal Manoj from Edacheri in the Youth 20 category"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107833/g20-summit-amal-manoj-from-edacheri-in-the-youth-20-category"
published_at: "2023-04-08T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431084060ccb_g_uchakodi.jpg"
keywords: []
---

# ജി 20 ഉച്ചകോടി; യൂത്ത് 20 വിഭാഗത്തിൽ എടച്ചേരിക്കാരൻ അമൽ മനോജും 

> **Lead Summary:** **എടച്ചേരി: **ഒഡിഷയിലെ ഭുവനേശ്വറിൽ 14,15 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ യൂത്ത് 20 വിഭാഗത്തിൽ എടച്ചേരി സ്വദേശിയായ അമൽ മനോജ് പങ്കെടുക്കും. ഇന്ത്യയിൽനിന്ന്‌ മൂന്നു പേരുള്ളതിൽ കേരളത്തിൽനിന്ന്‌ അമൽ മനോജ് മാത്രമാണ്. എടച്ചേരി നരിക്കുന്ന് തെരുവിലെ കയ്യാമ്പ്ര ശ്രുതിലയം വീട്ടിലെ മനോജ്–ലീന ദമ്പതികളുടെ മകനാണ് അമൽ.

## Article Content

**എടച്ചേരി: **ഒഡിഷയിലെ ഭുവനേശ്വറിൽ 14,15 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ യൂത്ത് 20 വിഭാഗത്തിൽ എടച്ചേരി സ്വദേശിയായ അമൽ മനോജ് പങ്കെടുക്കും. ഇന്ത്യയിൽനിന്ന്‌ മൂന്നു പേരുള്ളതിൽ കേരളത്തിൽനിന്ന്‌ അമൽ മനോജ് മാത്രമാണ്. എടച്ചേരി നരിക്കുന്ന് തെരുവിലെ കയ്യാമ്പ്ര ശ്രുതിലയം വീട്ടിലെ മനോജ്–ലീന ദമ്പതികളുടെ മകനാണ് അമൽ.

കേന്ദ്ര യുവജനക്ഷേമ മന്ത്രാലയമാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. 2019 ൽ ഇന്ത്യ–-ചൈന യൂത്ത് ഡെലിഗേഷനിൽ ഇന്ത്യൻ യൂത്ത് അംബാസഡർ ആയും പങ്കെടുത്തിരുന്നു. നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2018ൽ നോയിഡയിൽ നടന്നപ്പോൾ ബെസ്റ്റ് പെർഫോർമർ ആയിരുന്നു.

2021ലെ റിപ്പബ്ലിക് ദിന പരേഡിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്‌. ഡിഗ്രി പഠനം ഡൽഹി യൂണിവേഴ്സിറ്റിയുടെ രാംജാസ് കോളേജിൽ ആയിരുന്നു. 2022 മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ മിസോറമിൽ ഒന്നാംവർഷ വിദ്യാർഥിയാണ്. ശ്രുതി ലക്ഷ്മിയാണ് സഹോദരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107833/g20-summit-amal-manoj-from-edacheri-in-the-youth-20-category)