---
title: "കെ.ടി. അനുസ്മരണം; കോൺഗ്രസിന് ആശയപരമായ അടിത്തറ നഷ്ടപ്പെട്ടു - അഡ്വ. പി ഗവാസ് "
english_title: "KT commemoration; Congress has lost its ideological base - Adv. P Gavas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107837/kt-commemoration-congress-has-lost-its-ideological-base-adv-p-gavas"
published_at: "2023-04-08T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64310d2bd78bb_kt_anusmaranam.jpg"
keywords: []
---

# കെ.ടി. അനുസ്മരണം; കോൺഗ്രസിന് ആശയപരമായ അടിത്തറ നഷ്ടപ്പെട്ടു - അഡ്വ. പി ഗവാസ് 

> **Lead Summary:** **നാദാപുരം:** കെ.ടി. കണാരന്റെ പതിനേഴാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ. നാദാപുരം മണ്ഡലം കമ്മിറ്റി കല്ലാച്ചിയിൽ അനുസ്മരണ സമ്മേളനം നടത്തി. സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** കെ.ടി. കണാരന്റെ പതിനേഴാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ. നാദാപുരം മണ്ഡലം കമ്മിറ്റി കല്ലാച്ചിയിൽ അനുസ്മരണ സമ്മേളനം നടത്തി. സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസിന് ആശയപരമായ അടിത്തറ നഷ്ടപ്പെട്ടു എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ ബി.ജെ.പി. പ്രവേശനമെന്നും ബി.ബി.സി. ഡോക്യുമെന്ററിയെ വിമർശിച്ച് മോഡിയെ പുകഴ്ത്തി അനിൽ ആന്റണി രംഗത്ത് വന്നപ്പോൾ എതിർത്ത് പറയാനും തിരുത്താനും കോൺഗ്രസ് നേതൃത്വത്തിനോ എ.കെ. ആന്റണിക്കും സാധിച്ചില്ല എന്നത് തന്നെ വലിയ ഉദാഹരണമാണെന്ന് ഗവാസ് പറഞ്ഞു.

സി.പി.ഐ. നാദാപുരംമണ്ഡലം സെക്രട്ടറി എം.ടി. ബാലൻ അധ്യക്ഷനായി. രജീന്ദ്രൻ കപ്പള്ളി, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, വി.പി. ശശിധരൻ, ടി. സുഗതൻ, ലിനീഷ് അരുവിക്കര, സി.കെ. ബാലൻ, ഷീമ വള്ളിൽ, കെ.സഹജൻ, സന്തോഷ് കക്കാട്ട്, സി.എച്ച്. ദിനേശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107837/kt-commemoration-congress-has-lost-its-ideological-base-adv-p-gavas)