---
title: "സ്വാന്തനമാകാൻ കൈതാങ്ങ്; പ്രണവം ചാരിറ്റബിൾ ട്രസ്റ്റിന് ഹൈഡ്രോളിക് സ്ട്രക്ചർ കൈമാറി ബാബുരാജ് പ്രണവം"
english_title: "Kaitang to be independent; Baburaj Pranavam hands over hydraulic structure to Pranavam Charitable Trust"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/107961/kaitang-to-be-independent-baburaj-pranavam-hands-over-hydraulic-structure-to-pranavam-charitable-trust"
published_at: "2023-04-08T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431a8f37ad06_achamveed.jpg"
keywords: []
---

# സ്വാന്തനമാകാൻ കൈതാങ്ങ്; പ്രണവം ചാരിറ്റബിൾ ട്രസ്റ്റിന് ഹൈഡ്രോളിക് സ്ട്രക്ചർ കൈമാറി ബാബുരാജ് പ്രണവം

> **Lead Summary:** ** വളയം:** പ്രണവം ചാരിറ്റബിൾ ട്രസ്റ്റിന് ഹൈഡ്രോളിക് സ്ട്രക്ചർ കൈമാറി.വളയം സ്വദേശിയും കോയമ്പത്തൂരിൽ ഐ.ടി. എൻജിനീയറുമായ ബിഷൻ ബാബുരാജാണ് പ്രണവം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസിന് ഹൈഡ്രോളിക്സ്ട്രക്ചർ നൽകി മാതൃകയായത്.

## Article Content

** വളയം:** പ്രണവം ചാരിറ്റബിൾ ട്രസ്റ്റിന് ഹൈഡ്രോളിക് സ്ട്രക്ചർ കൈമാറി.വളയം സ്വദേശിയും കോയമ്പത്തൂരിൽ ഐ.ടി. എൻജിനീയറുമായ ബിഷൻ ബാബുരാജാണ് പ്രണവം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസിന് ഹൈഡ്രോളിക്സ്ട്രക്ചർ നൽകി മാതൃകയായത്.

അമ്മയുടെ ചികിത്സാർത്ഥം ആംബുലൻസ് സേവനം ആവശ്യപ്പെട്ടപ്പോൾ മാനുവലായി ഉപയോഗിക്കുന്നസ്ട്രക്ചർ ശ്രദ്ധയിൽപ്പെട്ട ബാബുരാജ് ഏതാണ്ട് 27000 രൂപയോളം ചെലവ് വരുന്ന ഹൈഡ്രോളിക് സെക്ടർ കോയമ്പത്തൂരിൽ നിന്ന് വാങ്ങി നൽകുകയായിരുന്നു.

പ്രണവം ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങിൽ ട്രസ്റ്റിന്റെയും , ക്ലബ്ബിന്റെയും ഭാരവാഹികൾ ചേർന്ന് സ്ട്രക്ച്ചർ ഏറ്റുവാങ്ങി ചടങ്ങിൽ ഭാസ്ക്കരൻ . സി.എച്ച്., ലിനീഷ്.എ. വി, ഷാജി.പി.സി., ബാബു . സി., ബിഷൻ ബാബുരാജ്, ബാബുരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/107961/kaitang-to-be-independent-baburaj-pranavam-hands-over-hydraulic-structure-to-pranavam-charitable-trust)