---
title: "വായനശാലയുടെ ഭിത്തി തകർത്ത് പഞ്ചായത്ത് പ്രസിഡന്റ്; പ്രതിഷേധിച്ച് നാട്ടുകാർ "
english_title: "Panchayat president broke down the wall of the reading room; The natives protested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108026/panchayat-president-broke-down-the-wall-of-the-reading-room-the-natives-protested"
published_at: "2023-04-09T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643267660c044_VAYANASJHALA_THAKARTHA_SAMBAVAM.jpg"
keywords: []
---

# വായനശാലയുടെ ഭിത്തി തകർത്ത് പഞ്ചായത്ത് പ്രസിഡന്റ്; പ്രതിഷേധിച്ച് നാട്ടുകാർ 

> **Lead Summary:** **നാദാപുരം:** ഈയ്യങ്കോട് നാട്ടുകാർ താൽക്കാലികമായി നിർമ്മിച്ച വായനശാലയുടെ ഭിത്തി പഞ്ചായത്ത് പ്രസിഡന്റ് തകർത്തത് വിവാദത്തിൽ. ശനി പകൽ പന്ത്രണ്ടരയോടെയാണ് ചുമർ തകർത്തത്. ഒന്നര ലക്ഷം രൂപ ചിലവായിച്ചാണ് നാട്ടുകാർ വായനശാല നിർമ്മിച്ചത്.

## Article Content

**നാദാപുരം:** ഈയ്യങ്കോട് നാട്ടുകാർ താൽക്കാലികമായി നിർമ്മിച്ച വായനശാലയുടെ ഭിത്തി പഞ്ചായത്ത് പ്രസിഡന്റ് തകർത്തത് വിവാദത്തിൽ. ശനി പകൽ പന്ത്രണ്ടരയോടെയാണ് ചുമർ തകർത്തത്. ഒന്നര ലക്ഷം രൂപ ചിലവായിച്ചാണ് നാട്ടുകാർ വായനശാല നിർമ്മിച്ചത്.

ഒരു മാസമായി നിർമാണം നടക്കുമ്പോൾ എതിർപ്പറിയിക്കാതെ അവസാനഘട്ടത്തിലെത്തിയപ്പോൾ തകർത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. നാലുവർഷം മുൻപ് ദേശപോഷണി വായനശാല കെട്ടിടം പഞ്ചായത്ത് മാറ്റിയിരുന്നു. ബഡ്‌സ് സ്കൂളും ഡിജിറ്റൽ ലൈബ്രറിയുമുൾപ്പെടെ ആധുനിക സൗകര്യത്തോടെ കെട്ടിടം പണിയുമെന്ന ഉറപ്പിലാണ് അന്ന് കെട്ടിടം പൊളിച്ചത്. എന്നാൽ ഇതുവരെ പഞ്ചായത്ത് കെട്ടിടം പണിതില്ല.

വായനശാലയുടെ തണൽ മരം മുറിച്ചുമാറ്റിയാതും വിവാദമായി.കെട്ടിടം പുനർനിര്മ്മിക്കാണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ഡി വൈ എഫ് ഐയുടെയും നേതൃത്വത്തിൽ പ്രധിഷേധം ഉയർന്നിരുന്നു. സമരം ശക്തമായതോടെ പഞ്ചായത്ത് സർവകക്ഷിയോഗം വിളിച്ച് റീഹാബിലിറ്റേഷൻ സെന്ററും വായനശാലയും നിർമ്മിക്കാൻ തീരുമാനമെടുത്തെങ്കിലും ഉറപ്പ് പാലിക്കാൻ തയ്യാറായില്ല. പഞ്ചായത്തിന്റെ സ്ഥലത്ത് അനധികൃതമായി നിർമാണം ശ്രദ്ധയിൽപ്പെട്ട് തടയുകയായിരുന്നു എന്ന് ഭിത്തി തകർത്തത്തിനോട് പ്രസിഡന്റ് വി വി മുഹമ്മദ് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108026/panchayat-president-broke-down-the-wall-of-the-reading-room-the-natives-protested)