---
title: "റോസ ഓഡിറ്റോറിയം; പൂർവ വിദ്യാർഥിക്കൂട്ടായ്മയിൽ സ്കൂളിന് ഓഡിറ്റോറിയം ഒരുങ്ങുന്നു "
english_title: "Rosa Auditorium; An auditorium is being prepared for the school by the alumni association"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108068/rosa-auditorium-an-auditorium-is-being-prepared-for-the-school-by-the-alumni-association"
published_at: "2023-04-09T17:13:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432a54996aa9_ROSA.jpg"
keywords: []
---

# റോസ ഓഡിറ്റോറിയം; പൂർവ വിദ്യാർഥിക്കൂട്ടായ്മയിൽ സ്കൂളിന് ഓഡിറ്റോറിയം ഒരുങ്ങുന്നു 

> **Lead Summary:** **നാദാപുരം: ** കടമേരി ആർ.എ.സി. ഹയർസെക്കൻഡറി സ്കൂളിന് പൂർവവിദ്യാർഥിക്കൂട്ടായ്മയായ റോസ ഓഡിറ്റോറിയം നിർമിച്ചുനൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. മധ്യവേനലവധിക്കാലത്ത് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 40 ലക്ഷംരൂപയിലധികം ചെലവു വരും.

## Article Content

**നാദാപുരം: ** കടമേരി ആർ.എ.സി. ഹയർസെക്കൻഡറി സ്കൂളിന് പൂർവവിദ്യാർഥിക്കൂട്ടായ്മയായ റോസ ഓഡിറ്റോറിയം നിർമിച്ചുനൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. മധ്യവേനലവധിക്കാലത്ത് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 40 ലക്ഷംരൂപയിലധികം ചെലവു വരും.

റോസ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു അധ്യക്ഷനായി.

കുറ്റ്യാടി എം.എൽ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. മാനേജർ ചീക്കിലോട് കുഞ്ഞബ്ദുള്ള മുസ്‌ലിയാർ, എസ്.പി.എം. തങ്ങൾ, പി. അമ്മദ്, ടി. മൊയ്തീൻകുട്ടി, മുസ്തഫ കുറ്റിയിൽ, സി.എച്ച്. അബ്ദുല്ലത്തീഫ്, എം.എ. ഗഫൂർ, മൻസൂർ എടവലത്ത്, കെ. പ്രവീഷ്, അമ്മങ്കണ്ടി ജലീൽ, കെ. ജമാൽ ഹാജി, പുത്തലത്ത് അമ്മത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108068/rosa-auditorium-an-auditorium-is-being-prepared-for-the-school-by-the-alumni-association)