---
title: "മാഷ് കുഴിവെട്ടി; വാണിമേലിൽ കണ്ടു ഒരു നാടിൻ്റെ സാഹോദര്യ കാഴ്ച്ച"
english_title: "Mash dug up; The brotherhood of a country seen in the sky"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108088/mash-dug-up-the-brotherhood-of-a-country-seen-in-the-sky"
published_at: "2023-04-09T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432c38b982a3_kuzhivetti.jpg"
keywords: []
---

# മാഷ് കുഴിവെട്ടി; വാണിമേലിൽ കണ്ടു ഒരു നാടിൻ്റെ സാഹോദര്യ കാഴ്ച്ച

> **Lead Summary:** ** നാദാപുരം: **സാഹോദര്യത്തിൻ്റെ തെളിനീര് ഉറവപൊട്ടാൻ മാഷ് കുഴിവെട്ടി, വാണിമേലിൽ കണ്ട് ഒരു നാടിൻ്റെ സാഹോദര്യ കാഴ്ച്ച. ഇത് അഷ്റഫ് പടയൻ. വാണിമേൽ ക്രസൻ്റ് ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനും പത്രപ്രവർത്തകനും കവിയും എല്ലാമാണ്.

## Article Content

** നാദാപുരം: **സാഹോദര്യത്തിൻ്റെ തെളിനീര് ഉറവപൊട്ടാൻ മാഷ് കുഴിവെട്ടി, വാണിമേലിൽ കണ്ട് ഒരു നാടിൻ്റെ സാഹോദര്യ കാഴ്ച്ച. ഇത് അഷ്റഫ് പടയൻ. വാണിമേൽ ക്രസൻ്റ് ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനും പത്രപ്രവർത്തകനും കവിയും എല്ലാമാണ്.

വാണിമേൽ വില്ലേജ് ഓഫീസിനു സമീപത്ത് മാമ്പ്രോൽ കഴിഞ്ഞ ദിവസം മരണമടഞ്ഞ കൃഷ്ണക്കുറുപ്പിന്റെ സംസ്ക്കാരത്തിനായുള്ള കുഴിയെടുക്കാനായി സഹായത്തിനിറങ്ങുകയായിരുന്നു മാഷ്.

റംസാൻ വ്രതം നോറ്റുള്ള സാഹസത്തിൽ ഈ കുഴിയിൽ തന്നെ തളർന്നു വീണത്രെ.!! .പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ മാസത്തിൽ മാഷ് കുഴിവെട്ടിയത് ഒരു നാടിൻ്റെ സാഹോദര്യത്തിലേക്കാണ്. പുതിയ സൗഹൃദസംസ്കാരത്തിലേക്കാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108088/mash-dug-up-the-brotherhood-of-a-country-seen-in-the-sky)