---
title: "ഈയ്യങ്കോട് താത്കാലികമായി നിർമ്മിച്ച വായനശാലക്ക് അനുമതി നല്കണം - സിപിഐ എം  "
english_title: "Permission should be given to the temporarily constructed reading room in Eiyankot - CPI M"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108091/permission-should-be-given-to-the-temporarily-constructed-reading-room-in-eiyankot-cpi-m"
published_at: "2023-04-09T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432c559b0204_VAYANASJHALA_THAKARTHA_SAMBAVAM.jpg"
keywords: []
---

# ഈയ്യങ്കോട് താത്കാലികമായി നിർമ്മിച്ച വായനശാലക്ക് അനുമതി നല്കണം - സിപിഐ എം  

> **Lead Summary:** **നാദാപുരം: **ഈയ്യങ്കോട് നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച ദേശപോഷണി വായനശാല താത്കാലിക ഷെഡിന് പഞ്ചായത്ത് കെട്ടിടം നിർമ്മിച്ചു നല്കുന്നത് വരെ പ്രവർത്തന അനുമതി നല്കണമെന്ന് സിപിഐ എം നാദാപുരം ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.

## Article Content

**നാദാപുരം: **ഈയ്യങ്കോട് നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച ദേശപോഷണി വായനശാല താത്കാലിക ഷെഡിന് പഞ്ചായത്ത് കെട്ടിടം നിർമ്മിച്ചു നല്കുന്നത് വരെ പ്രവർത്തന അനുമതി നല്കണമെന്ന് സിപിഐ എം നാദാപുരം ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.

അക്ഷര സ്നേഹികളായ നാട്ടുകാർ നിർമ്മിച്ച താത്കാലിക കെട്ടിടത്തിൻ്റെ ചുമർ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ചവിട്ടി തകർത്തത് ജാധിപത്യവിരുമാണ്. ഇതിനെരെ ശക്തമായ പ്രതിഷേധം ഉയരണം. താത്കാലി വായനശാല നിർമ്മിക്കുന്നതിലേക്ക് നയിച്ചത് പഞ്ചായത്തിൻ്റെ തെറ്റായ സമീപനം മൂലമാണ്. ഒരു മാസമായി വായനശാല പൊളിച്ചുമാറ്റിയ സ്ഥലത്ത് താത്കാലിക വായനശാല നിർമ്മാണത്തിൻ്റെ പ്രവർത്തികൾ നടന്നുവരികയായിരുന്നു.

നോട്ടിസ് പോലും നല്കാതെയാണ് പ്രസിഡൻ്റ് ശനിയാഴ്ച പകൽ ചുമർ ചവിട്ടി തകർത്തത്. നാട്ടുകാരുടെ വികാരം മനസിലാക്കാതെയാണ് പ്രസിഡൻ്റ് വൈകാരികമായി പ്രവർത്തിച്ചത്. പിന്നീട് ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉയർന്നുവന്നത്.

വായനശാല പൊളിച്ചുമാറ്റുമ്പോൾ ബെഡ്സ് സ്കൂളും ഡിജിറ്റൽ ലൈബ്രററിയും ഉൾപ്പെടെ ആധുനിക സൗകര്യത്തോടെ കെട്ടിടം പണിയുമെന്ന ഉറപ്പില്ലാണ് പഞ്ചായത്ത് കെട്ടിടം പൊളിച്ചുമാറ്റിയത്. പഞ്ചായത്തിൽ നടന്ന സർവ്വകക്ഷിയോഗത്തിലും ആധുനി രീതിയിലുള്ള വായനശാല നിർമ്മിക്കുമെന്ന് രേഖാ മൂലം ഉറപ്പ് നല്കിയിരുന്നു.എന്നാൽ ഇതൊന്നും നടപ്പില്ലാക്കാതെ ജനങ്ങളെ പഞ്ചായത്ത് പ്രസിഡൻ്റും ഭരണ സമിതിയും വെല്ലുവിളിക്കുകയാണെന്നും സിപിഐ എം നാദാപുരം ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108091/permission-should-be-given-to-the-temporarily-constructed-reading-room-in-eiyankot-cpi-m)