---
title: "ഇയ്യങ്കോട് വായന ശാല; താൽക്കാലിക കെട്ടിടം പൊളിച്ചു മാറ്റിയത് സംബന്ധിച്ച് പഠനം നടത്തുമെന്ന് ലീഗ്"
english_title: "Iyankode Reading Room; The league will conduct a study on the demolition of the temporary building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108096/iyankode-reading-room-the-league-will-conduct-a-study-on-the-demolition-of-the-temporary-building"
published_at: "2023-04-09T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432cafed6a5b_VAYANASJHALA_THAKARTHA_SAMBAVAM.jpg"
keywords: []
---

# ഇയ്യങ്കോട് വായന ശാല; താൽക്കാലിക കെട്ടിടം പൊളിച്ചു മാറ്റിയത് സംബന്ധിച്ച് പഠനം നടത്തുമെന്ന് ലീഗ്

> **Lead Summary:** **നാദാപുരം:** ഗ്രാമ പഞ്ചായത്തിലെ ഇയ്യങ്കോട് ദേശപോഷിണി വായനശാല പരിസരത്ത് നിർമ്മിക്കുന്ന താൽക്കാലിക കെട്ടിടം പൊളിച്ചു മാറ്റിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി സംബന്ധിച്ച് പഠനം നടത്താൻ നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് തീരുമാനം.

## Article Content

**നാദാപുരം:** ഗ്രാമ പഞ്ചായത്തിലെ ഇയ്യങ്കോട് ദേശപോഷിണി വായനശാല പരിസരത്ത് നിർമ്മിക്കുന്ന താൽക്കാലിക കെട്ടിടം പൊളിച്ചു മാറ്റിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി സംബന്ധിച്ച് പഠനം നടത്താൻ നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് തീരുമാനം.

ഈ പ്രദേശത്ത് ഏഴ് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന വായനശാല തുടരണം എന്നാണ് പാർട്ടിയുടെ അഭിപ്രായം. എന്നാൽ, അനുമതിയില്ലാതെ ഇവിടെ താൽക്കാലിക കെട്ടിടം പണിയാൻ നാട്ടുകാരിൽ ചിലർ തയ്യാറായതിന് പിന്നിലെ താല്പര്യം ദുരൂഹമാണ്.

പഞ്ചായത്ത് പ്രസിഡണ്ട് നേരിട്ട് എത്തി താൽക്കാലിക കെട്ടിടം പൊളിക്കാൻ കാരണം എന്താണെന്നും പാർട്ടി അന്വേഷിക്കും. സംഭവത്തെക്കുറിച്ച് കൃത്യമായി പഠിച്ച ശേഷം പാർട്ടി നിലപാട് വ്യക്തമാക്കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വലിയാണ്ടി ഹമീദ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108096/iyankode-reading-room-the-league-will-conduct-a-study-on-the-demolition-of-the-temporary-building)