---
title: "ഇനിയും കാത്തിരിക്കരുത്; ഇയ്യങ്കോട് സാംസ്‌കാരിക നിലയം പുനഃസ്ഥാപിക്കണം -യൂത്ത് ലീഗ് "
english_title: "Don't wait any longer; Iyankode cultural center should be restored - Youth League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108155/dont-wait-any-longer-iyankode-cultural-center-should-be-restored-youth-league"
published_at: "2023-04-10T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433953e9e671_VAYANASJHALA_THAKARTHA_SAMBAVAM.jpg"
keywords: []
---

# ഇനിയും കാത്തിരിക്കരുത്; ഇയ്യങ്കോട് സാംസ്‌കാരിക നിലയം പുനഃസ്ഥാപിക്കണം -യൂത്ത് ലീഗ് 

> **Lead Summary:** നാദാപുരം: ഇയ്യങ്കോട് പ്രദേശത്തെ വായനശാല ഗ്രാമ പഞ്ചായത്ത് പൊളിച്ചു നീക്കിയ സ്ഥലത്ത് പുനഃ സ്ഥാപിക്കണമെന്നും ബഡ്‌സ് സ്‌കൂളും ഒന്നാം നിലയിൽ സാംസ്കാരിക കേന്ദ്രവും വായനശാലയും സ്ഥാപിക്കുമെന്ന ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ മുൻ തീരുമാനം നടപ്പിൽ വരുത്തണമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

## Article Content

നാദാപുരം: ഇയ്യങ്കോട് പ്രദേശത്തെ വായനശാല ഗ്രാമ പഞ്ചായത്ത് പൊളിച്ചു നീക്കിയ സ്ഥലത്ത് പുനഃ സ്ഥാപിക്കണമെന്നും ബഡ്‌സ് സ്‌കൂളും ഒന്നാം നിലയിൽ സാംസ്കാരിക കേന്ദ്രവും വായനശാലയും സ്ഥാപിക്കുമെന്ന ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ മുൻ തീരുമാനം നടപ്പിൽ വരുത്തണമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ഒരു പ്രദേശത്തിന്റെ പ്രതീകമായ വായനശാല പുന:ർ നിർമിക്കണമെന്നത് നാടിൻ്റെ വികാരമാണ്, ആ വികാരത്തോടൊപ്പം നിൽക്കാൻ ഭരണ സമിതി തയ്യാറാകണം.ഏതാനും മാസങ്ങൾക്ക് മുമ്പ് നിർമാണത്തിന് തുടക്കം കുറിക്കാൻ ശ്രമം നടത്തിയെങ്കിലും നിർദിഷ്ട എയർപോർട്ട് റോഡ് അലൈൻമെന്റ് ഇത് വഴി കടന്നു പോകുന്നത് കൊണ്ടാണ് നിർമാണം നടക്കാതെ ഫണ്ട് ലാപ്സായത്.

റോഡ് നിർമാണം അനിശ്ചിതമായി നീണ്ടു പോകുന്നത് കൊണ്ട് ഗ്രാമ പഞ്ചായത്ത് തന്നെ വായനശാല നിലനിന്നിരുന്ന സ്ഥലത്ത് കെട്ടിടം പണിത് പൊതു ജനങ്ങൾക്ക് കൈമാറണമെന്നും നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108155/dont-wait-any-longer-iyankode-cultural-center-should-be-restored-youth-league)