---
title: "ഏരിയാ സമ്മേളനം; സ്വകാര്യക്ഷേത്രങ്ങളിലെ ജീവനക്കാർക്ക്‌ ശമ്പളവർധന വേണം -മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ"
english_title: "Area conference; Employees of private temples want pay hike -Malabar Devaswom Employees Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108173/area-conference-employees-of-private-temples-want-pay-hike-malabar-devaswom-employees-union"
published_at: "2023-04-10T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433a0254f338_malabar.jpg"
keywords: []
---

# ഏരിയാ സമ്മേളനം; സ്വകാര്യക്ഷേത്രങ്ങളിലെ ജീവനക്കാർക്ക്‌ ശമ്പളവർധന വേണം -മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ

> **Lead Summary:** **നാദാപുരം: **മലബാർ ദേവസ്വം നിയമപരിഷ്കരണ ബിൽ അവതരിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കുന്നുമ്മൽ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണം നടപ്പാക്കുക, ലീവ് സറണ്ടർ അനുവദിക്കുക, സ്വകാര്യക്ഷേത്രങ്ങളിലെ ജീവനക്കാർക്ക്‌ ശമ്പളവർധനയും ജോലിസ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

## Article Content

**നാദാപുരം: **മലബാർ ദേവസ്വം നിയമപരിഷ്കരണ ബിൽ അവതരിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കുന്നുമ്മൽ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണം നടപ്പാക്കുക, ലീവ് സറണ്ടർ അനുവദിക്കുക, സ്വകാര്യക്ഷേത്രങ്ങളിലെ ജീവനക്കാർക്ക്‌ ശമ്പളവർധനയും ജോലിസ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ശശി ജാതിയൂർ അധ്യക്ഷനായി. കെ. ഹരിദാസൻ, കെ.ഇ. സജീവൻ, എം. പ്രദീപൻ, സുജേഷ് പേരാമ്പ്ര, കൃഷ്ണദാസ് പന്നിയങ്കര, സുധീഷ് ഇരിങ്ങണ്ണൂർ, അജിൻ രാജ് എന്നിവർ സാരിച്ചു. ഭാരവാഹികൾ: ഐ.പി. അശോകൻ (പ്രസി), കെ. ഹരിദാസൻ, മനേഷ് രാജ് (വൈസ്.പ്രസി), വി.കെ. അജിൻരാജ് (സെക്ര), എം. ശ്യാമേഷ്, ദീപ സതീശൻ (ജോ. സെക്രട്ടറി ), കെ.പി. ശശികുമാർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108173/area-conference-employees-of-private-temples-want-pay-hike-malabar-devaswom-employees-union)