---
title: "മാലിന്യത്തിൽ തെളിവ്; കോടച്ചികണ്ടി തോട്ടിൽ മാലിന്യം നിക്ഷേപിച്ചത് നാദാപുരം സ്വദേശിയെന്ന്"
english_title: "Evidence in the Waste; It is said that a native of Nadapuram dumped garbage in the Kodachikandi stream"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108182/evidence-in-the-waste-it-is-said-that-a-native-of-nadapuram-dumped-garbage-in-the-kodachikandi-stream"
published_at: "2023-04-10T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433a85f76d54_malinyam.jpg"
keywords: []
---

# മാലിന്യത്തിൽ തെളിവ്; കോടച്ചികണ്ടി തോട്ടിൽ മാലിന്യം നിക്ഷേപിച്ചത് നാദാപുരം സ്വദേശിയെന്ന്

> **Lead Summary:** ** നാദാപുരം: **മൊകേരിക്കടുത്ത് ജനവാസകേന്ദ്രത്തിലെ തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിച്ചത് നാദാപുരം സ്വദേശിയെന്ന് സൂചന. മൊകേരി കലാനഗർ കുടകപറമ്പത്ത് റോഡിന് സമീപത്തെ കോടച്ചികണ്ടി താഴെ തോട്ടിലാണ് മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി രാത്രിയുടെ മറവിൽ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നത്.

## Article Content

** നാദാപുരം: **മൊകേരിക്കടുത്ത് ജനവാസകേന്ദ്രത്തിലെ തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിച്ചത് നാദാപുരം സ്വദേശിയെന്ന് സൂചന. മൊകേരി കലാനഗർ കുടകപറമ്പത്ത് റോഡിന് സമീപത്തെ കോടച്ചികണ്ടി താഴെ തോട്ടിലാണ് മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി രാത്രിയുടെ മറവിൽ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നത്.

സാനിറ്ററി നാപ്കിൻ അടക്കമുള്ള അഞ്ചുകെട്ട് പ്ലാസ്റ്റിക് മാലിന്യമാണ് തോട്ടിൽനിന്ന്‌ പ്രദേശത്തെ കൂട്ടായ്മയായ സർഗ ഗ്രാമസമിതി പ്രവർത്തകർ നീക്കംചെയ്തത്. പ്ലാസ്റ്റിക് കെട്ടിൽനിന്ന്‌ ലഭിച്ച മേൽവിലാസമനുസരിച്ച് നാദാപുരം സ്വദേശിയാണ് മാലിന്യം നിക്ഷേപിച്ചതെന്ന് പ്രദേശവാസികൾ കണ്ടെത്തി.

വിവരം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ടി.കെ. മോഹൻദാസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകി. തോട്ടിൽ മാലിന്യമിടുന്നതിന് പരിഹാരം കാണണമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സർഗ ഗ്രാമസമിതിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108182/evidence-in-the-waste-it-is-said-that-a-native-of-nadapuram-dumped-garbage-in-the-kodachikandi-stream)