---
title: "ഡ്രില്ലർ ഉപയോഗിച്ച് റോഡ് തുരന്നു; നാട്ടുകാരുടെ കുടി വെള്ളം മുട്ടി"
english_title: "The road was drilled with a driller; The drinking water of the natives was broken"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108188/the-road-was-drilled-with-a-driller-the-drinking-water-of-the-natives-was-broken"
published_at: "2023-04-10T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433b07113bba_pipe.jpg"
keywords: []
---

# ഡ്രില്ലർ ഉപയോഗിച്ച് റോഡ് തുരന്നു; നാട്ടുകാരുടെ കുടി വെള്ളം മുട്ടി

> **Lead Summary:** **വാണിമേൽ: **ജെ.സി.ബി യിൽ ഡ്രില്ലർ ഘടിപ്പിച്ച് റോഡ് തുരന്നപ്പോൾ കുടിവെള്ള പൈപ്പുകൾ പൊട്ടി നുറുങ്ങി. ഇതിനെ തുടർന്ന് കുടിവെള്ളം റോഡിലൂടെ പരന്നൊഴുകി. പ്രദേശവാസികൾക്ക് ഇന്നലെ കുടിവെള്ളം ലഭിച്ചില്ല. രണ്ട് ദിവസത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് പ്രദേശവാസികൾ ഏറെ പ്രയാസപ്പെട്ടു.

## Article Content

**വാണിമേൽ: **ജെ.സി.ബി യിൽ ഡ്രില്ലർ ഘടിപ്പിച്ച് റോഡ് തുരന്നപ്പോൾ കുടിവെള്ള പൈപ്പുകൾ പൊട്ടി നുറുങ്ങി. ഇതിനെ തുടർന്ന് കുടിവെള്ളം റോഡിലൂടെ പരന്നൊഴുകി. പ്രദേശവാസികൾക്ക് ഇന്നലെ കുടിവെള്ളം ലഭിച്ചില്ല. രണ്ട് ദിവസത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് പ്രദേശവാസികൾ ഏറെ പ്രയാസപ്പെട്ടു.

അധികൃതർ നൽകിയ അനുമതിയെ തുടർന്നാണ് കൊടും വേനലിൽ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ റോഡ് തുരന്നു നിലവിലെ പൈപ്പ് ലൈനുകൾക്ക് കേട് വരുത്തുന്നത്.വൈദ്യുതി നിലച്ചാലും സ്വാഭാവിക പൊട്ടലുകളുണ്ടായാലും നിലച്ചു പോകുന്ന കുടി വെള്ള വിതരണ പല ഭാഗങ്ങളിലും പ്രത്യേകിച്ചു ഉയരംകൂടിയ ഭാഗങ്ങളിൽ വേണ്ടത്ര ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

ചേരനാണ്ടി, കോടിയൂറ, കാപ്പുമ്മൽ, തുടങ്ങിയ പ്രദേശവാസികൾ പൈപ്പ് ലൈൻ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. ഇന്നലെ യന്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തിയിൽ പൈപ്പ് പൊട്ടിയതിനാൽ കാപ്പു ഭാഗത്തും വില്ലേജ് ഒഫീസ് ഭാഗത്തും വെള്ളം ലഭിച്ചില്ല. പൈപ്പ് ലൈൻ ലീക്ക് അടയ്ക്കുന്ന പ്രവൃത്തി നടക്കാത്തതിനാൽ ഇന്നും കുടിവെള്ളം ലഭിക്കുമൊ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108188/the-road-was-drilled-with-a-driller-the-drinking-water-of-the-natives-was-broken)