---
title: "ദേശപോഷണി വായന ശാല തകർത്ത സംഭവം; ഐഎൻഎൽ നാദാപുരം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു "
english_title: "Desaposhani reading room vandalized incident; INL Nadapuram Panchayat Committee organized the protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108242/desaposhani-reading-room-vandalized-incident-inl-nadapuram-panchayat-committee-organized-the-protest"
published_at: "2023-04-10T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433dfb538ebc_vayanashala1.jpg"
keywords: []
---

# ദേശപോഷണി വായന ശാല തകർത്ത സംഭവം; ഐഎൻഎൽ നാദാപുരം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: **ദേശപോഷണി വായന ശാല തകർത്ത സംഭവത്തിൽ പ്രധിഷേധിച്ച് ഐ എൻ എൽ നാദാപുരം പഞ്ചായത്ത് കമ്മിറ്റി. മുക്കാൽ നൂറ്റാണ്ട് കാലം ജനങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന ഇയ്യങ്കോട് ദേശപോഷണി വായന ശാല യാതൊരു തത്വദീക്ഷിതയുമില്ലാതെ മുൻ പഞ്ചായത്ത് ഭരണ സമിതി പൊളിച്ചു കളഞ്ഞതു തന്നെ നാട്ടിനോടും സമൂഹത്തോടും ചെയ്ത കൊടിയ അപരാധമാണ്.

## Article Content

**നാദാപുരം: **ദേശപോഷണി വായന ശാല തകർത്ത സംഭവത്തിൽ പ്രധിഷേധിച്ച് ഐ എൻ എൽ നാദാപുരം പഞ്ചായത്ത് കമ്മിറ്റി. മുക്കാൽ നൂറ്റാണ്ട് കാലം ജനങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന ഇയ്യങ്കോട് ദേശപോഷണി വായന ശാല യാതൊരു തത്വദീക്ഷിതയുമില്ലാതെ മുൻ പഞ്ചായത്ത് ഭരണ സമിതി പൊളിച്ചു കളഞ്ഞതു തന്നെ നാട്ടിനോടും സമൂഹത്തോടും ചെയ്ത കൊടിയ അപരാധമാണ്.

പഞ്ചായത്ത് കെട്ടിടം പുനർ നിർമ്മിക്കാതെ ഫണ്ടടക്കം പാസാക്കിയതോടെയാണ് വർഷങ്ങൾക്ക് ശേഷം നാട്ടുകാർ മുൻ കയ്യെടുത്ത് താൽക്കാലിക ഷെഡ് നിർമ്മിച്ചത്. ആ ഷെഡാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഗുണ്ടായിസത്തിലൂടെ ചവിട്ടിത്തകർത്തത്. പ്രസിഡന്റിന്റെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. നാട്ടിന്റെ പൊതു വികാരത്തെയും ജന താൽപ്പര്യത്തെയും ചവിട്ടിമെതിക്കുന്ന നിലപാടുമായി മുന്നോട്ടു പോകുന്ന പ്രസിഡന്റ് മുഹമ്മദലി അധികാരത്തിൽ തുടരാൻ യോഗ്യനല്ലെന്ന് കൂടി തെളിയിക്കുന്നതാണ് ഇന്നലെ പ്രസിഡന്റി ഭാഗത്ത് നിന്ന് നടന്ന ഗുണ്ടാ വിളയാട്ടം എന്ന് ഐ എൻ എൽ നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ കെ ജി ലത്തീഫ് പറഞ്ഞു.

യോഗം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള വായനശാല പഴയ പൈതൃകം ഒട്ടും ചോരാതെ അതേ പടി പുനർ നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു, വി എ പോക്കർ ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുരുന്നം കണ്ടി കുഞ്ഞമ്മദ്കുട്ടി സ്വാഗതം നിർവ്വഹിച്ചു . നാസർ ചിയ്യൂർ, അത്തിലാട്ട് കുട്ട്യാലി ഹാജി എടത്തിൽ കുഞ്ഞമ്മദ്, കെ കെ അൻവർ എന്നിവർ പ്രസംഗിച്ചു,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108242/desaposhani-reading-room-vandalized-incident-inl-nadapuram-panchayat-committee-organized-the-protest)