---
title: "സ്നേഹ സംഗമം; നാദാപുരം പ്രസ് ഫോറം ഇഫ്താർ മീറ്റ് ശ്രദ്ധേയമായി "
english_title: "The meeting of love; Nadapuram Press Forum Iftar Meet was remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108267/the-meeting-of-love-nadapuram-press-forum-iftar-meet-was-remarkable"
published_at: "2023-04-10T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64340925a2af7_IFTHAR.jpg"
keywords: []
---

# സ്നേഹ സംഗമം; നാദാപുരം പ്രസ് ഫോറം ഇഫ്താർ മീറ്റ് ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം: **പ്രൗഡഗംഭീരം നാദാപുരത്തിൻ്റെ പരിച്ഛേദമായി സ്നേഹ സംഗമം. നാദാപുരം പ്രസ് ഫോറം സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. ജനപ്രതിനിധികളും രാഷട്രീയ സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും സൗഹൃദത്തിൻ്റെ വിരുന്നുണ്ടു. സ്നേഹസംഗമവും ഇഫ്ദാർ മീറ്റും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **പ്രൗഡഗംഭീരം നാദാപുരത്തിൻ്റെ പരിച്ഛേദമായി സ്നേഹ സംഗമം. നാദാപുരം പ്രസ് ഫോറം സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. ജനപ്രതിനിധികളും രാഷട്രീയ സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും സൗഹൃദത്തിൻ്റെ വിരുന്നുണ്ടു. സ്നേഹസംഗമവും ഇഫ്ദാർ മീറ്റും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

പ്രസ്സ് ഫോറം പ്രസിഡൻറ് വൽസരാജ് മണലാട്ട് അധ്യക്ഷനായി. തൂണേരി പഞ്ചായത്ത് വൈ. പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് ,സി പി ഐ എം ജില്ലാ കമ്മറ്റി അംഗം വി .പി കുഞ്ഞികൃഷ്ണൻ, കെ.പിസിസി അംഗം സി വി കുഞ്ഞികൃഷ്ണൻ, മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ബംഗ്ലത്ത്, ബിജെപി നേതാവ് കെ.ടി.കെ ചന്ദ്രൻ,

ഐഎൻഎൽ നേതാവ് കെ.ജി ലത്തീഫ്, എൻ സി പി നേതാവ് കരിമ്പിൽ ദിവാകരൻ, ആർ എസ് പി നേതാവ് കോടോത്ത് അന്ത്രു, ഗ്രാമ പഞ്ചായത്ത് അംഗം കണേക്കൽ അബ്ബാസ്, സാംസ്ക്കാരിക -സാമൂഹിക പ്രവർത്തകരായ കെ. ഹേമചന്ദ്രൻ, സി പി അബ്ദുൾ സലാം, വടകര പ്രസ് ക്ലബ് പ്രസിഡൻ്റ് അരൂർ രാധാകൃഷ്ണൻ ,കേരളാ പത്ര പ്രവർത്തക അസോസിയേഷൻ താലൂക്ക് ഭാരവാഹികളായ എം.കെ അശറഫ് ,കെ.കെ ശ്രീജിത്ത്, ഇസ്മയിൽ വാണിമേൽ, വി.പി രാധാകൃഷ്ണൻ, സി.ടി അനൂപ്, കെ രജിൽ, മുഹമ്മദ് പുറമേരി, ഹൈദർ വാണിമേൽ ഷരീഫ് നരിപ്പറ്റ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രസ് ഫോറം സെക്രട്ടറി മുഹമ്മദലി തിനൂർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108267/the-meeting-of-love-nadapuram-press-forum-iftar-meet-was-remarkable)