---
title: "വിഷു ആഘോഷവും ഇഫ്താർ വിരുന്നും "
english_title: "Vishu celebration and Iftar feast"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108481/vishu-celebration-and-iftar-feast"
published_at: "2023-04-11T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6435937573fd9_ifthar.jpg"
keywords: []
---

# വിഷു ആഘോഷവും ഇഫ്താർ വിരുന്നും 

> **Lead Summary:** **നാദാപുരം: **തൂണേരി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വിഷു ആഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സാക്ഷരതാ പഠിതാക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

## Article Content

**നാദാപുരം: **തൂണേരി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വിഷു ആഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സാക്ഷരതാ പഠിതാക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. സെക്രട്ടറി ജി.ആർ ദേവിക രാജ് സൗഹാർദ ഗാനം ആലപിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ, നാദാപുരം പ്രസ് ഫോറം പ്രസിഡന്റ് വത്സരാജ് മണലാട്ട്, സാക്ഷരതാ പ്രേരക് സുബിന, കോർഡിനേറ്റർ അശോകൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108481/vishu-celebration-and-iftar-feast)