---
title: "സഹകരണ സംഘ ബിൽ; സഹകാരികൾ, ജീവനക്കാർ, ബോർഡ് അംഗങ്ങളിൽ നിന്ന് തെളിവെടുപ്പ്"
english_title: "Co-operative Societies Bill; Taking evidence from partners, employees and board members"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108486/co-operative-societies-bill-taking-evidence-from-partners-employees-and-board-members"
published_at: "2023-04-11T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643599d6baf07_ariyipp.jpg"
keywords: []
---

# സഹകരണ സംഘ ബിൽ; സഹകാരികൾ, ജീവനക്കാർ, ബോർഡ് അംഗങ്ങളിൽ നിന്ന് തെളിവെടുപ്പ്

> **Lead Summary:** ** നാദാപുരം: **2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 24ന് രാവിലെ 10.30ന് അത്തോളിയിലെ ലക്സ്മോർ കൺവെൻഷൻ സെന്ററിൽ ചേരും.

## Article Content

** നാദാപുരം: **2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രിൽ 24ന് രാവിലെ 10.30ന് അത്തോളിയിലെ ലക്സ്മോർ കൺവെൻഷൻ സെന്ററിൽ ചേരും.

സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ചെയർമാനായ സെലക്ട് കമ്മിറ്റി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ സംഘങ്ങളിലെ ജീവനക്കാർ, സഹകരണ സംഘങ്ങളിലെ ബോർഡ് അംഗങ്ങൾ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.

ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താത്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഇ മെയിൽ: legislation.kla@gmail.com.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108486/co-operative-societies-bill-taking-evidence-from-partners-employees-and-board-members)