---
title: "ചവിട്ടി പൊളിച്ചത് പുന:സ്ഥാപിക്കും; പ്രശ്നപരിഹാരത്തിന് ലീഗ് നേതൃത്വം രംഗത്ത്"
english_title: "The trodden down shall be restored; League leadership is on the scene to solve the problem"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108519/the-trodden-down-shall-be-restored-league-leadership-is-on-the-scene-to-solve-the-problem"
published_at: "2023-04-12T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643623deb041a_vayanshala.jpg"
keywords: []
---

# ചവിട്ടി പൊളിച്ചത് പുന:സ്ഥാപിക്കും; പ്രശ്നപരിഹാരത്തിന് ലീഗ് നേതൃത്വം രംഗത്ത്

> **Lead Summary:** **നാദാപുരം:** ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചവിട്ടി പൊളിച്ച വായനശാല കെട്ടിടം പുന:സ്ഥാപിക്കും. യൂത്ത് ലീഗ് ഉൾപ്പെടെ പരസ്യ പ്രസ്ഥാപനയുമായി രംഗത്ത് വന്നതോടെ ഇയ്യങ്കോട് ദേശപോഷിണി വായനശാലയ്ക്കായി നിർമ്മിച്ച താത്കാലിക കെട്ടിടം പൊളിച്ചുമാറ്റിയ സംഭവത്തിൽ പ്രശ്നപരിഹാരത്തിന് ലീഗ് നേതൃത്വം രംഗത്ത്.

## Article Content

**നാദാപുരം:** ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചവിട്ടി പൊളിച്ച വായനശാല കെട്ടിടം പുന:സ്ഥാപിക്കും. യൂത്ത് ലീഗ് ഉൾപ്പെടെ പരസ്യ പ്രസ്ഥാപനയുമായി രംഗത്ത് വന്നതോടെ ഇയ്യങ്കോട് ദേശപോഷിണി വായനശാലയ്ക്കായി നിർമ്മിച്ച താത്കാലിക കെട്ടിടം പൊളിച്ചുമാറ്റിയ സംഭവത്തിൽ പ്രശ്നപരിഹാരത്തിന് ലീഗ് നേതൃത്വം രംഗത്ത്.

നിയോജകമണ്ഡലം ലീഗ് നേതാവ് ബംഗ്ലത്ത് മുഹമ്മദ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വലിയാണ്ടി ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചത്. ഇതേത്തുടർന്ന് പൊളിച്ചുമാറ്റിയ താത്കാലിക വായനശാലാ കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചു.

പ്രദേശവാസികളുടെ ശക്തമായ അഭിപ്രായം പരിഗണിച്ചാണ് വായനശാല കെട്ടിടം പുനർനിർമിക്കാൻ തീരുമാനിച്ചത്. ഗ്രാമപ്പഞ്ചായത്ത് സ്ഥലത്തെ താത്കാലിക കെട്ടിടനിർമാണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി പൊളിച്ചുമാറ്റിയിരുന്നു.

വായനശാല കെട്ടിടം പണിയുന്നതിന് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും എതിരല്ലെന്നും അവധിദിനത്തിൽ മുന്നറിപ്പില്ലാതെയുള്ള നിർമാണമാണ് പ്രശ്നത്തിനിടയാക്കിയതെന്നുമാണ് ഭരണസമിതി വൃത്തങ്ങൾ വിശദീകരിക്കുന്നത്.

എന്നാൽ, ഭരണസമിതി അംഗങ്ങളിൽ ചിലർ നിർമാണത്തിന് മൗനാനുവാദം നൽകിയതായാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ഭരണസമിതി അംഗങ്ങൾ ഇക്കാര്യം നിഷേധിക്കുന്നുണ്ട്. ലീഗ് നേതൃത്വം ഇടപെട്ട് ഗ്രാമപ്പഞ്ചായത്ത് സ്ഥലത്തെ വായനശാലയ്ക്ക് താത്കാലിക അനുമതിനൽകിയതോടെ യു.ഡി.എഫിനുണ്ടായ തലവേദന മാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108519/the-trodden-down-shall-be-restored-league-leadership-is-on-the-scene-to-solve-the-problem)