---
title: "സംഘർഷം, കയ്യാങ്കളി; നാദാപുരം പഞ്ചായത്തിൽ   ഭരണ സമിതി യോഗത്തിനിടെ സംഘർഷം"
english_title: "conflict, conflict; Clash during administrative committee meeting in Nadapuram panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108635/conflict-conflict-clash-during-administrative-committee-meeting-in-nadapuram-panchayat"
published_at: "2023-04-12T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64368e28431aa_iyyamkod1.jpg"
keywords: []
---

# സംഘർഷം, കയ്യാങ്കളി; നാദാപുരം പഞ്ചായത്തിൽ   ഭരണ സമിതി യോഗത്തിനിടെ സംഘർഷം

> **Lead Summary:** **നാദാപുരം: **ഈയ്യങ്കോട് നാട്ടുകാർ നിർമ്മിച്ച താൽക്കാലിക വായനശാല ചവിട്ടി പൊളിച്ചതിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി മാപ്പ് പറയണമെന്നാശ്യപ്പെട്ട് ഭരണസമിതി യോഗത്തിൽ എൽഡിഎഫ് പ്രതിഷേധം. യോഗത്തിനിടയിൽ ഇടതുപക്ഷ - വലതുപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയും സംഘർഷവും.

## Article Content

**നാദാപുരം: **ഈയ്യങ്കോട് നാട്ടുകാർ നിർമ്മിച്ച താൽക്കാലിക വായനശാല ചവിട്ടി പൊളിച്ചതിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി മാപ്പ് പറയണമെന്നാശ്യപ്പെട്ട് ഭരണസമിതി യോഗത്തിൽ എൽഡിഎഫ് പ്രതിഷേധം. യോഗത്തിനിടയിൽ ഇടതുപക്ഷ - വലതുപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയും സംഘർഷവും.

ഇതിനിടയിൽ ഡിവൈഎഫ്ഐ ഗ്രാമ പഞ്ചായത്തിലേക്ക് പ്രതിഷേധ മർച്ചും നടത്തി. ഇയ്യങ്കോട് ദേശപോഷിണി വായനശാലയ്ക്കായി നിർമിച്ച താത്കാലിക കെട്ടിടം പൊളിച്ചുമാറ്റിയ തിനെതിരെയാണ് നാദാപുരം ഗ്രാമപ്പഞ്ചായത്തിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച്. ദേശപോഷിണി വായനശാല പുനഃസ്ഥാപിക്കുക, ജനകീയക്കൂട്ടായ്മയിൽ നിർമിച്ച കെട്ടിടത്തിന് താത്കാലിക അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108635/conflict-conflict-clash-during-administrative-committee-meeting-in-nadapuram-panchayat)