---
title: "സി പി എം മെമ്പർമാരുടെ ഗുണ്ടായിസം ജനാധിപത്യ വിരുദ്ധം - യൂത്ത് ലീഗ് "
english_title: "Hooliganism by CPM members is anti-democratic - Youth League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108688/hooliganism-by-cpm-members-is-anti-democratic-youth-league"
published_at: "2023-04-12T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436dbc8d79e8_youth_leg.jpg"
keywords: []
---

# സി പി എം മെമ്പർമാരുടെ ഗുണ്ടായിസം ജനാധിപത്യ വിരുദ്ധം - യൂത്ത് ലീഗ് 

> **Lead Summary:** **നാദാപുരം: **ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ഭരണസമിതി യോഗത്തിൽ സി പി എം അംഗങ്ങൾ നടത്തിയ അതിരുകടന്ന പ്രതിഷേധം ജനാധിപത്യവിരുദ്ധമാണെന്ന് നാദാപുരം പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസ്താവിച്ചു. 14 അജണ്ടകൾ ചർച്ച ചെയ്യേണ്ട യോഗത്തിൽ നിയമപരമായ അടിയന്തര പ്രമേയമോ ചോദ്യോത്തരമോ ഉന്നയിച്ചിട്ടില്ല.

## Article Content

**നാദാപുരം: **ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ഭരണസമിതി യോഗത്തിൽ സി പി എം അംഗങ്ങൾ നടത്തിയ അതിരുകടന്ന പ്രതിഷേധം ജനാധിപത്യവിരുദ്ധമാണെന്ന് നാദാപുരം പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസ്താവിച്ചു. 14 അജണ്ടകൾ ചർച്ച ചെയ്യേണ്ട യോഗത്തിൽ നിയമപരമായ അടിയന്തര പ്രമേയമോ ചോദ്യോത്തരമോ ഉന്നയിച്ചിട്ടില്ല.

മീറ്റിംഗ് ഹാളിൽ ഇലക്ട്രിസിറ്റി വിച്ഛേദിച്ചും ഡയസിൽ കയറി ഇരുന്നും മൈക്ക് പിടിച്ചു വലിച്ചു ബോധ്പ്പൂർവ്വം പ്രകോപനത്തിനാണ് പ്രതിപക്ഷം ശ്രമിച്ചത് . മാർച്ച് 15 നു കല്ലാച്ചി മൽസ്യ മാർക്കറ്റ് ലേലം വിളിച്ചപ്പോൾ കഴിഞ്ഞ വര്ഷം ലേലമുറപ്പിച്ച തുകയേക്കാൾ ഒരു ലക്ഷം രൂപ കുറച്ചു വിളിച്ച വ്യക്തിക്ക് മാർക്കറ്റ് നൽകണമെന്ന് ഒരു ഇടത്പക്ഷ അംഗം നിഷ പ്രസിഡന്റിനോട് ആവശ്യപ്പെട്ടത് നിരാകരിച്ചതാണ് പ്രകോപനത്തിന് കാരണം.

സ്വജന പക്ഷ നിലപാട് എടുത്ത 10ആം വാർഡ് മെമ്പർ നിഷ ക്കെതിരെ നടപടി എടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപെടുന്നു.കോവിഡ് കാലത്ത് പോലും നിരവധി സാമ്പത്തിക ആരോപണങ്ങൾക്ക് വിദേയമായ ഈ മെമ്പർ രാജിവെക്കുന്നവരെ യൂത്ത് ലീഗ് സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും യൂത്ത് ലീഗ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108688/hooliganism-by-cpm-members-is-anti-democratic-youth-league)