---
title: "സമ്മിലൂനി ക്യാമ്പയിൻ; എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ റംസാൻ ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "The Sammiluni Campaign; Ramzan Campaign organized by MSF State Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108705/the-sammiluni-campaign-ramzan-campaign-organized-by-msf-state-committee"
published_at: "2023-04-12T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436f0a37c33f_msf.jpg"
keywords: []
---

# സമ്മിലൂനി ക്യാമ്പയിൻ; എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ റംസാൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:**  **പുറമേരി: ** എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ റംസാൻ ക്യാമ്പയിൻ ആയ സമ്മിലൂനി ക്യാമ്പയിൻ കുനിങ്ങാട് ശാഖ എം എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ചു . ഹാഫിസ് കളത്തിൽ അധ്യക്ഷത വഹിച്ചു . വിദേശത്തേക്കു പോകുന്ന മുൻ ശാഖ എം എസ് എഫ് പ്രസിഡന്റും വൈറ്റ് ഗാർഡ് മെമ്പർ കൂടിയായ മുഹമ്മദ് ഷിബിലിക്ക് യാത്രയയപ്പും നൽകി .

## Article Content

 **പുറമേരി: ** എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ റംസാൻ ക്യാമ്പയിൻ ആയ സമ്മിലൂനി ക്യാമ്പയിൻ കുനിങ്ങാട് ശാഖ എം എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ചു . ഹാഫിസ് കളത്തിൽ അധ്യക്ഷത വഹിച്ചു . വിദേശത്തേക്കു പോകുന്ന മുൻ ശാഖ എം എസ് എഫ് പ്രസിഡന്റും വൈറ്റ് ഗാർഡ് മെമ്പർ കൂടിയായ മുഹമ്മദ് ഷിബിലിക്ക് യാത്രയയപ്പും നൽകി .

സമസ്ത പൊതുപരീക്ഷയിൽ എം ഐ എം മദ്രസ്സയിൽ നിന്ന് ടോപ് പ്ലസ് നേടി വിജയിച്ച സീഷാൻ മുഹമ്മദ് നെ അനുമോദിച്ചു . പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷംസു മഠത്തിൽ ഉൽഘടനം ചെയ്തു .കെ സൂപ്പി മാസ്റ്റർ ഉപഹാരം നൽകി .ഹമീദ് കളത്തിൽ ,കെ ബഷീർ മാസ്റ്റർ ,എ കെ ഷബീർ ,ശകീൽ വി പി നസീർ എളമ്പിലായി ,മുഹമ്മദ് പുതുക്കുടി എന്നിവർ സംസാരിച്ചു .

തൗഫീഖ് ടി ടി കെ സ്വാഗതവും അനസ് ഒ പി നന്ദിയും പറഞ്ഞു പടം: പൊതുപരീക്ഷയിൽ കുനിങ്ങാട് എം.ഐ.എം മദ്രസ്സയിൽ നിന്ന് ടോപ് പ്ലസ് നേടി വിജയിച്ച സീഷാൻ മുഹമ്മദിന് എം.എസ്.എഫ് കമ്മറ്റിയുടെ ഉപഹാരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷംസു മഠത്തിൽ നൽകുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108705/the-sammiluni-campaign-ramzan-campaign-organized-by-msf-state-committee)