---
title: "കുന്നോത്ത്പറമ്പ് ക്രഷറിക്ക് നേരേ അക്രമം; 4.5 കോടി രൂപയുടെ നഷ്ടം "
english_title: "Violence against Kunnothparam crusher"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108748/violence-against-kunnothparam-crusher"
published_at: "2023-04-13T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64378f6abd15a_kunnothparambcrusary.jpg"
keywords: []
---

# കുന്നോത്ത്പറമ്പ് ക്രഷറിക്ക് നേരേ അക്രമം; 4.5 കോടി രൂപയുടെ നഷ്ടം 

> **Lead Summary:** **പാറക്കടവ് :** മീത്തലെ കുന്നോത്ത്പറമ്പ് ചേരിക്കല്ലിലെ ഹോളി ഫാമിലി ക്രഷർ കമ്പനിക്ക് നേരേ സമൂഹവിരുദ്ധരുടെ അക്രമം. 4.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പോലീസിൽ പരാതി നൽകി. 60 ലക്ഷം രൂപ വിലവരുന്ന ഹിറ്റാച്ചിയുടെ യന്ത്രസംവിധാനങ്ങൾ അടിച്ചുതകർക്കുകയും പൈപ്പുകളും മറ്റും നശിപ്പിച്ച് ടാങ്കിൽ മണ്ണ് നിറച്ച് ഉപയോഗയോഗ്യമല്ലാതാക്കുകയും ചെയ്തെന്ന് ഉടമ സി.ജി.ജോർജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

## Article Content

**പാറക്കടവ് :** മീത്തലെ കുന്നോത്ത്പറമ്പ് ചേരിക്കല്ലിലെ ഹോളി ഫാമിലി ക്രഷർ കമ്പനിക്ക് നേരേ സമൂഹവിരുദ്ധരുടെ അക്രമം. 4.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പോലീസിൽ പരാതി നൽകി. 60 ലക്ഷം രൂപ വിലവരുന്ന ഹിറ്റാച്ചിയുടെ യന്ത്രസംവിധാനങ്ങൾ അടിച്ചുതകർക്കുകയും പൈപ്പുകളും മറ്റും നശിപ്പിച്ച് ടാങ്കിൽ മണ്ണ് നിറച്ച് ഉപയോഗയോഗ്യമല്ലാതാക്കുകയും ചെയ്തെന്ന് ഉടമ സി.ജി.ജോർജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഇത്തരത്തിൽ ആറ് ഹിറ്റാച്ചികൾ തകർക്കുകയും സ്ഥാപനത്തിന് വലിയ നാശം ഉണ്ടാക്കുകയും ചെയ്തതായാണ് പരാതി. കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം കല്ലുവളുപ്പിലെ പാനൂർ ഗ്രാനൈറ്റ് ക്രഷറിൽ നിർത്തിയിട്ട മൂന്ന് ടിപ്പർലോറികൾക്ക് നേരേയും അക്രമം നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108748/violence-against-kunnothparam-crusher)