---
title: "വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "A young man who was undergoing treatment died in a car accident"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108857/a-young-man-who-was-undergoing-treatment-died-in-a-car-accident"
published_at: "2023-04-13T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64381a62c7002_death.jpg"
keywords: []
---

# വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **നാദാപുരം: **വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൂണേരി കുഞ്ഞിപ്പുരമുക്കിലെ പച്ചിലശ്ശേരി അബൂബക്കറിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്.

## Article Content

**നാദാപുരം: **വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൂണേരി കുഞ്ഞിപ്പുരമുക്കിലെ പച്ചിലശ്ശേരി അബൂബക്കറിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്.

നാല് വർഷങ്ങൾക്ക് മുമ്പ് ജെ.സി.ബി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച പുലർച്ചെ മരണപ്പെട്ടത്.

എസ്.കെ.എസ്.എസ്.എഫ് കുഞ്ഞിപ്പുരമൂക്ക് ശാഖ പ്രസിഡന്റ്, യൂത്ത് ലീഗ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: പുത്തൻ പുരയിൽ ലൈല (സൗത്ത് അണിയാരം). സഹോദരങ്ങൾ: ആദിൽ, അസ് ല, ത്വയ്ബ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108857/a-young-man-who-was-undergoing-treatment-died-in-a-car-accident)