---
title: "വിജിലൻസ് അന്വേഷണം നേരിടുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വെക്കുക; ഡി വൈ എഫ് ഐ"
english_title: "Place Nadapuram gram panchayat president facing vigilance probe; DYFI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/108866/place-nadapuram-gram-panchayat-president-facing-vigilance-probe-dyfi"
published_at: "2023-04-13T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643823bde6101_dyfi.jpg"
keywords: []
---

# വിജിലൻസ് അന്വേഷണം നേരിടുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വെക്കുക; ഡി വൈ എഫ് ഐ

> **Lead Summary:** ** നാദാപുരം: **ജോലി ചെയ്യാതെ വ്യാജ ഒപ്പിട്ട് എം എം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വേതനം വാങ്ങുകയും അതേ സമയത്ത് തന്നെ പഞ്ചായത്ത് ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും കൈപറ്റിയന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

## Article Content

** നാദാപുരം: **ജോലി ചെയ്യാതെ വ്യാജ ഒപ്പിട്ട് എം എം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വേതനം വാങ്ങുകയും അതേ സമയത്ത് തന്നെ പഞ്ചായത്ത് ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും കൈപറ്റിയന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

ജോലി ചെയ്യാതെ ഒരുമിച്ച് റജിസ്റ്ററിൽ ഒപ്പ് വച്ചാണ് സ്കൂളിൽ നിന്ന് ശമ്പളം കെപറ്റുന്നത്. ഇത് സർക്കാരിനെയും പൊതു സമൂഹത്തെയും വഞ്ചിക്കുന്ന നടപടിയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോലെ ഉയർന്ന പദവിയിലിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയല്ലത്, ഇത്തരമൊരു സംഭവത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്നയാൾ തൽസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല.

നാദാപുരം ഗ്രാമ പഞ്ചായത്ത് മത്സ്യ മാർക്കറ്റിലെ കടമുറി ലേലത്തിന് വെക്കാതെ ബന്ധുവിന് കൈമാറാൻ ശ്രമിക്കുകയും പിന്നീട് നടന്ന ലേലത്തിൽ ഉയർന്ന തുകക്ക് ലേലം വിളിച്ചയാളെ ലേലത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഭീഷണിപ്പെടുത്തിയയാതയും പരാതി ഉയർന്നിട്ടുണ്ട്.

ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും നേതൃത്വമായി മാറിയ പ്രസിഡൻറ് രാജി വച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷേഭത്തിന് നേതൃത്വം കൊടുക്കുമെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയിൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/108866/place-nadapuram-gram-panchayat-president-facing-vigilance-probe-dyfi)