കുറ്റ്യാടി: നാളീകേരത്തിന് പേര് കേട്ട നാട്ടിൽ വസ്ത്ര വൈവിധ്യങ്ങൾക്ക് പുകൾപെറ്റവരെത്തുന്നു, തലശ്ശേരിയിലും, കണ്ണൂരിലും ഉപഭോക്താക്കളുടെ മനം കവർന്ന ലുലു സാരീസ് കുറ്റ്യാടിയിലെത്തുന്നു.
തലശ്ശേരിയിലെയും ,കണ്ണൂരിലെയും ജനങ്ങളുടെ സൗന്ദര്യ സ്വപ്നങ്ങൾക്ക് നൂറ് നിറങ്ങൾ ചാർത്തി ഉപഭോക്താക്കളുടെ മനസ്സിൽ ഇടം പിടിച്ച ലുലുസാരീസിൻ്റെ മൂന്നാമത് ഷോറൂം ഏപ്രിൽ 16 ഞായറാഴ്ച രാവിലെ 10 മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സാമൂഹ്യ-രാഷ്ട്രീയ- വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
നാദാപുരം - കുറ്റ്യാടി റോഡിലാണ് വിപുലമായ വസ്ത്ര ശേഖരവുമായി, വിലക്കുറവിൻ്റെ വിസ്മയവുമായി ലുലു സാരീസ് ഉപഭോക്താക്കൾക്കായി ഒരുങ്ങുന്നത്.
വിവാഹങ്ങൾ ,പെരുന്നാൾ, ഓണം ,വിഷു ,ക്രിസ്ത്മസ്സ് എന്നിങ്ങനെ ജീവിതത്തിലെ എല്ലാ ആഘോഷനിമിഷങ്ങളിലും വസ്ത്രസൗന്ദര്യത്തിൻ്റെ പൂർണ്ണത പകരാൻ ലുലു സാരീസ് നിങ്ങൾക്കൊപ്പമുണ്ടാകും.
Boundless Beauty Concept: Lulu Sarees in Kuttyati