---
title: "അജ്മാൻ കെ.എം.സി.സി മാതൃക; 50 പേർക്ക് റമളാൻ സഹായ വിതരണം ചെയ്തു"
english_title: "Ajman KMCC model; Ramadan aid distributed to 50 people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109270/ajman-kmcc-model-ramadan-aid-distributed-to-50-people"
published_at: "2023-04-16T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c08c15f45f_ifthar.jpg"
keywords: []
---

# അജ്മാൻ കെ.എം.സി.സി മാതൃക; 50 പേർക്ക് റമളാൻ സഹായ വിതരണം ചെയ്തു

> **Lead Summary:** ** നാദാപുരം: ** അജ്മാൻ കെ.എം.സി.സി. നാദാപുരം നിയോജക മണ്ഡലം റമളാൻ സഹായ വിതരണ ഉദ്ഘാടനം മരുതോങ്കര പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.കെ.അഷ്റഫിന് നൽകി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇസ്മായിൽ എളമടം നിർവ്വഹിച്ചു. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.

## Article Content

** നാദാപുരം: ** അജ്മാൻ കെ.എം.സി.സി. നാദാപുരം നിയോജക മണ്ഡലം റമളാൻ സഹായ വിതരണ ഉദ്ഘാടനം മരുതോങ്കര പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.കെ.അഷ്റഫിന് നൽകി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇസ്മായിൽ എളമടം നിർവ്വഹിച്ചു. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.

മണ്ഡലം പ്രസിഡൻന്റ് റസാഖ്. കെ.പി. അധ്യക്ഷം വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട സൂപ്പി നരിക്കാട്ടേരിയെ ചടങ്ങിൽ വെച്ച് ആദരിച്ചു.

മണ്ഡലം ലീഗ് ജനറൽ സെക്രട്ടരി എൻ.കെ. മൂസ മാസ്റ്റർ, മുഹമ്മദ് എടച്ചേരി, ടി.കെ. അബ്ബാസ്. ഹംസ.സി.എം, റാഷിദ് മഠത്തിൽ, ജസീൽ കുനിയിൽ, നവാസ് ചാരുമ്മൽ, സി.കെ. നാസർ, അഹമ്മദ് കുറുവയിൽ , ബഷീർ രയരോത്ത്, ഇസ്മായിൽ സി.എം. സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109270/ajman-kmcc-model-ramadan-aid-distributed-to-50-people)