---
title: "നവധ്വനി മതമൈത്രി സംഗമം; മനോഭാവത്തിലെ മാറ്റങ്ങൾ നാട്ടിൽ അനൈക്യങ്ങൾ ഉണ്ടാക്കുന്നു -സയ്യിദ് ശറഫുദ്ദീൻ ജിഫിരി "
english_title: "Navadhvani Matamaithri Sangam; Changes in attitude create disunity in the country -Syed Sharafuddin Jfiri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109371/navadhvani-matamaithri-sangam-changes-in-attitude-create-disunity-in-the-country-syed-sharafuddin-jfiri"
published_at: "2023-04-17T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d0088d0dff_NAVADWANI.jpg"
keywords: []
---

# നവധ്വനി മതമൈത്രി സംഗമം; മനോഭാവത്തിലെ മാറ്റങ്ങൾ നാട്ടിൽ അനൈക്യങ്ങൾ ഉണ്ടാക്കുന്നു -സയ്യിദ് ശറഫുദ്ദീൻ ജിഫിരി 

> **Lead Summary:** **വളയം: ** ഇന്ത്യ പോലെ ഇത്രയേറെ ബഹുസ്വരതയുള്ള മറ്റൊരു രാജ്യം ലോകത്ത് വേറെ ഇല്ല. വിവിധ ഭാഷകളും വിവിധ ദേശങ്ങളുമുള്ള രാജ്യത്തിനിടയിൽ നിന്നു കൊണ്ട് മനുഷ്യനെ മനുഷ്യനായി കാണാനും സാംസ്കാരികമായ ഔനിത്യത്തിലേക്ക് ആളുകളെ കൊണ്ടുവരാനും സാധിച്ചത് നമ്മുടെ രാജ്യത്തിന്റെ ഇന്നലെകളുടെ ചരിത്രമാണെന്നും സയ്യിദ് ശറഫുദ്ദീൻ ജിഫിരി തങ്ങൾ പറഞ്ഞു.

## Article Content

**വളയം: ** ഇന്ത്യ പോലെ ഇത്രയേറെ ബഹുസ്വരതയുള്ള മറ്റൊരു രാജ്യം ലോകത്ത് വേറെ ഇല്ല. വിവിധ ഭാഷകളും വിവിധ ദേശങ്ങളുമുള്ള രാജ്യത്തിനിടയിൽ നിന്നു കൊണ്ട് മനുഷ്യനെ മനുഷ്യനായി കാണാനും സാംസ്കാരികമായ ഔനിത്യത്തിലേക്ക് ആളുകളെ കൊണ്ടുവരാനും സാധിച്ചത് നമ്മുടെ രാജ്യത്തിന്റെ ഇന്നലെകളുടെ ചരിത്രമാണെന്നും സയ്യിദ് ശറഫുദ്ദീൻ ജിഫിരി തങ്ങൾ പറഞ്ഞു.

ഒന്നിച്ചിരിക്കുക എന്നത് ഏറ്റവും പ്രധാനപെട്ട സൗഹൃദത്തിന്റെ ഒരു വഴിയാണ്. ഒന്നിച്ചുള്ള ഇടപെടലുകളാണ് ഇന്ന് ഇല്ലാതായിരിക്കുന്നത്.നാടിന്റ സംസ്കാരത്തെയോ അതിന്റെ പാരമ്പര്യത്തെയോ നഷ്ടപെടാതിരിക്കാൻ വേണ്ടിയാണ് നവധ്വനി പോലെയുള്ള സാംസ്‌കാരിക കൂട്ടായ്മകൾ ലക്ഷ്യം വെക്കുന്നതെന്നും സയ്യിദ് ശറഫുദ്ദീൻ ജിഫിരി പറഞ്ഞു. സ്നേഹത്തിന്റെ ആലയങ്ങൾ പുതുക്കി പണിയുക എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ആവശ്യമാണ്. നമ്മുടെ നാട് സ്നേഹത്തിന്റെ ആലയമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിളിപ്പേരുള്ള നാടാണ്.

മനോഭാവത്തിലെ മാറ്റങ്ങൾ ആണ് പ്രശ്നങ്ങളും അനൈക്യങ്ങളും നാട്ടിൽ ഉണ്ടാക്കിയത് എന്നും സമസ്ത നാദാപുരം നിയോജക മണ്ഡലം ട്രഷററും ചെറുമോത്ത് വലിയ ജുമാ മസ്ജിദ് ഖാസി സയ്യിദ് ശറഫുദ്ദീൻ ജിഫിരി പറഞ്ഞു. റമദാൻ - വിഷു ആഘോഷത്തിൻ്റെ ഭാഗമായി വളയം എ.കെ ജംഗ്ഷൻ നവധ്വനി ആട്സ് ആൻറ് സ്പോട്സ് ക്ലബ് സംഘടിപ്പിച്ച മതമൈത്രി സംഗമയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. മതമൈത്രി സംഗമത്തിൽ എസ്എസ്എഫ് നാദാപുരം ഡിവിഷൻ മുൻ പ്രസിഡൻ്റ് അബ്ദുസ്സലാം ഷാമിൽ ഇർഫാനി , കേരളമുസ്ലിംജമാഅത്ത് വളയം നോർത്ത് സിക്രട്ടറിയും കല്ലാച്ചി സിറാജുൽഹുദാ ഇമാം മഹമ്മൂദ് സഖാഫി വളയം എന്നിവർ പ്രഭാഷണം നടത്തി. വളയം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ടി.പി നിഷ അധ്യക്ഷയായി. ,വാർഡ് മെമ്പർ പി.പി സിനില, ടി എം വി അബ്ദുൾ ഹമീദ്, ടി. കണാരൻ ,ടി.കെ ബാലൻ, ആർ‌ പി ത്വൽഹത്ത്, എ.കെ കുഞ്ഞമ്മദ്, പി. സൂപ്പി, പി.കെ അബ്ദുള്ള, എന്നിവർ സംസരിച്ചു. ടി.പി ലിജിൽ സ്വാഗതവും എ.കെ ശരത്ത് കുമാർ നന്ദിയും പറഞ്ഞു. പോഗ്രാം കമ്മിറ്റി ചെയർമാൻ ടി കെ രാജീവൻ കൺവീനർ കെ.കെ ശ്രീജിത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109371/navadhvani-matamaithri-sangam-changes-in-attitude-create-disunity-in-the-country-syed-sharafuddin-jfiri)