---
title: "വിഷു ഫെസ്റ്റ്; എടച്ചേരി താഴെവയൽ കൂട്ടായ്മ വിഷു ഫെസ്റ്റ് സംഘടിപ്പിച്ചു "
english_title: "Vishu Fest; Vishu Fest was organized by the Edachery Patthuwayal Community"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109438/vishu-fest-vishu-fest-was-organized-by-the-edachery-patthuwayal-community"
published_at: "2023-04-17T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d3faa508f2_EDACHERI.jpg"
keywords: []
---

# വിഷു ഫെസ്റ്റ്; എടച്ചേരി താഴെവയൽ കൂട്ടായ്മ വിഷു ഫെസ്റ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **എടച്ചേരി: **എടച്ചേരി-താഴെവയൽ കൂട്ടായ്മ വിഷു ആഘോഷത്തിന്റെ ഭാഗമായി വിഷു ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും, ചുണ്ടയിൽ പാടശേഖരത്തെ മുതിർന്ന കർഷകരെ ആദരിക്കൽ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി നടത്തി.

## Article Content

**എടച്ചേരി: **എടച്ചേരി-താഴെവയൽ കൂട്ടായ്മ വിഷു ആഘോഷത്തിന്റെ ഭാഗമായി വിഷു ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും, ചുണ്ടയിൽ പാടശേഖരത്തെ മുതിർന്ന കർഷകരെ ആദരിക്കൽ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി നടത്തി.

തൂണേമ്പാട്ടിൽ പാറു, ഇ കെ കുഞ്ഞേക്കൻ, പി.ടി.ബാലൻ , സി.കെ കേളപ്പൻ ,പി ടി നാണു, കെ.ഗോപാലൻ ,പാറേമ്മൽ കൃഷ്ണൻ പ്രദേശത്തെ തെയ്യം കലാകാരൻ വള്ളിൽ ചന്തു പണിക്കർ ,ഗായിക മാനസ മനോജ് എന്നിവരെയും ആദരിച്ചു. എടച്ചേരി സബ് ഇൻസ്പെക്ടർ ആൻഫി റസൽ പരിപാടി ഉദ്ഘാടനം ചെയ്തു. ടി സുധീർ അദ്ധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ ഷീമ വള്ളിൽ മുഖ്യാതിഥി ആയി .കെ രജീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109438/vishu-fest-vishu-fest-was-organized-by-the-edachery-patthuwayal-community)