---
title: "ലൈലത്തുൽ ഖദർ; ഇരുപത്തേഴാംരാവിലെ പുണ്യംതേടി വിശ്വാസികൾ"
english_title: "Lailatul Qadr; Believers seeking virtue on the twenty-seventh morning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109534/lailatul-qadr-believers-seeking-virtue-on-the-twenty-seventh-morning"
published_at: "2023-04-18T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e2b25e9c45_ramsan_27.jpg"
keywords: []
---

# ലൈലത്തുൽ ഖദർ; ഇരുപത്തേഴാംരാവിലെ പുണ്യംതേടി വിശ്വാസികൾ

> **Lead Summary:** **നാദാപുരം: **റംസാനിലെ ഇരുപത്തേഴാംരാവിലെ പുണ്യംതേടി വിശ്വാസികൾ. ലൈലത്തുൽഖദർ പ്രതീക്ഷിക്കുന്ന റംസാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവിൽ ഏറ്റവും സാധ്യത കല്പിക്കുന്ന രാവുകളിലൊന്നാണ് ഇരുപത്തേഴാംരാവ്.

## Article Content

**നാദാപുരം: **റംസാനിലെ ഇരുപത്തേഴാംരാവിലെ പുണ്യംതേടി വിശ്വാസികൾ. ലൈലത്തുൽഖദർ പ്രതീക്ഷിക്കുന്ന റംസാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവിൽ ഏറ്റവും സാധ്യത കല്പിക്കുന്ന രാവുകളിലൊന്നാണ് ഇരുപത്തേഴാംരാവ്.

കബർസ്ഥാനുകളിലെത്തി പൂർവികർക്കായി പ്രാർഥനകളും നടത്തി. ആയിരംമാസത്തെക്കാൾ പുണ്യം ലഭിക്കുന്ന ലൈലത്തുൽഖദറിന്റെ പുണ്യം കരസ്ഥമാക്കാൻ മുഴുവൻസമയവും പള്ളികളിൽ കഴിച്ചുകൂട്ടുന്നവരുമുണ്ട്. കബർ സന്ദർശനം നടത്താനായി വിശ്വാസികൾ തിരഞ്ഞെടുക്കുന്നതും അവസാനത്തെ പത്തിലാണ്.

വിശ്വാസികൾക്ക് സൗകര്യമൊരുക്കുന്നതിനായി വിവിധ പള്ളിക്കമ്മിറ്റികൾ ഖബർസ്ഥാനിൽ ലൈറ്റ് സംവിധാനമടക്കം സജ്ജീകരിച്ചിട്ടുണ്ട്. ഇരുപത്തേഴാംരാവിലാണ് ഖബർ സന്ദർശനത്തിന് കൂടുതൽ വിശ്വാസികളെത്തുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109534/lailatul-qadr-believers-seeking-virtue-on-the-twenty-seventh-morning)