---
title: "നാടിന് ആഘോഷം; രശ്മി സ്വയം സഹായസംഘം എട്ടാം വാർഷികാഘോഷം "
english_title: "A celebration for the nation; Rashmi Self Help Society 8th Anniversary Celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109551/a-celebration-for-the-nation-rashmi-self-help-society-8th-anniversary-celebration"
published_at: "2023-04-18T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e334c812ad_rashmi.jpg"
keywords: []
---

# നാടിന് ആഘോഷം; രശ്മി സ്വയം സഹായസംഘം എട്ടാം വാർഷികാഘോഷം 

> **Lead Summary:** **പുറമേരി: **നാടിന് ആഘോഷരാവുകൾ പകർന്ന് പുറമേരി രശ്മി സ്വയം സഹായ സംഘത്തിൻറെ എട്ടാം വാർഷികം. ജൈവ കൃഷിയിലും ജീവകാരുണ്യ പ്രവർത്തന മേഖലയിലും വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച രശ്മി സ്വയം സഹായ സംഘത്തിന്റെ എട്ടാം വാർഷികാഘോഷവും വിഷുദിനാഘോഷവും ജനം ഏറ്റെടുക്കുകയായിരുന്നു.

## Article Content

**പുറമേരി: **നാടിന് ആഘോഷരാവുകൾ പകർന്ന് പുറമേരി രശ്മി സ്വയം സഹായ സംഘത്തിൻറെ എട്ടാം വാർഷികം. ജൈവ കൃഷിയിലും ജീവകാരുണ്യ പ്രവർത്തന മേഖലയിലും വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച രശ്മി സ്വയം സഹായ സംഘത്തിന്റെ എട്ടാം വാർഷികാഘോഷവും വിഷുദിനാഘോഷവും ജനം ഏറ്റെടുക്കുകയായിരുന്നു.

തെരുവത്ത് കണ്ടി മുക്കിൽ വെച്ച് നടന്ന സാംസ്കാരിക സദസ്സ് പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എം വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സമീറ കൂട്ടായി അധ്യക്ഷത വഹിച്ചു. രശ്മി സഹായ സംഘം പ്രസിഡന്റ് ലീനിഷ് കുളങ്ങരത്ത് , സെക്രട്ടറി പ്രമോദ് പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.

പ്രദേശിക കലാകാരന്മാരും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡ്രീം വോയിസ് കാലിക്കറ്റ് അവതരിപ്പിച്ച കരോക്കെ ഗാനമേളയിൽ രതീഷ് , ജിത്തു , നിർമ്മൽ , ബജീഷ് , അനശ്വര എന്നിവർ ഗാനങ്ങൾ ആലപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109551/a-celebration-for-the-nation-rashmi-self-help-society-8th-anniversary-celebration)