---
title: "ആരോഗ്യ ഭീഷണിയും; ഭൂമിവാതുക്കലിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി ഒഴുകുന്നു "
english_title: "and health threats; In land aeration, the pipeline breaks and water is wasted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109603/and-health-threats-in-land-aeration-the-pipeline-breaks-and-water-is-wasted"
published_at: "2023-04-18T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e5f55040e6_vanimel.jpg"
keywords: []
---

# ആരോഗ്യ ഭീഷണിയും; ഭൂമിവാതുക്കലിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി ഒഴുകുന്നു 

> **Lead Summary:** **വാണിമേൽ: **നാട് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ ഭൂമിവാതുക്കലിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി ഒഴുകുന്നു. ഭൂമിവാതുക്കൽ - ഇരുന്ന്ലാട് റോഡിലാണ് കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി ഒഴുകുന്നത്.

## Article Content

**വാണിമേൽ: **നാട് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ ഭൂമിവാതുക്കലിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി ഒഴുകുന്നു. ഭൂമിവാതുക്കൽ - ഇരുന്ന്ലാട് റോഡിലാണ് കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി ഒഴുകുന്നത്.

ഉറവ പൊട്ടി റോഡ് പൂർണ്ണമായി തകർന്നുകൊണ്ടിരിക്കുകയാണ്. പല ജീവികളും വന്ന് വെള്ളം കുടിക്കുമ്പോൾ അവവിസർജ്യം നടത്തുകയും ചെയ്യുന്നു. പമ്പിംഗ് ഇല്ലാതപ്പോൾ വിസർജ്യം കലർന്ന വെള്ളം തിരിച്ച് പൈപ്പിലേക്ക് തന്നെ ഒഴുകുകയും ചെയ്യുന്ന കാഴ്ചയാണ് നിലവിൽ ഉള്ളത്.

വിസർജ്യം കലർന്ന വെള്ളം പൈപ്പ് ലൈനിലൂടെ വീടുകളിൽ എത്തി പ്രദേശവാസികൾക്ക് പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത ഉള്ളതായി നാട്ടുകാർ പറയുന്നു.പ്രശ്നത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109603/and-health-threats-in-land-aeration-the-pipeline-breaks-and-water-is-wasted)