---
title: "അസത്യ പ്രചരണം; നിഷ മാനോജിനെതിരെയുള്ള അസത്യ പ്രചരണത്തിന് വാർഡ് വികസന സമിതി പ്രതിഷേധിച്ചു "
english_title: "false propaganda; The Ward Development Committee has protested against the false propaganda against Nisha Manoj"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109640/false-propaganda-the-ward-development-committee-has-protested-against-the-false-propaganda-against-nisha-manoj"
published_at: "2023-04-18T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e8c1e3fa91_pradishedham.jpg"
keywords: []
---

# അസത്യ പ്രചരണം; നിഷ മാനോജിനെതിരെയുള്ള അസത്യ പ്രചരണത്തിന് വാർഡ് വികസന സമിതി പ്രതിഷേധിച്ചു 

> **Lead Summary:** **നാദാപുരം:** ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിഷാ മനോജിനെതിരെ യൂത്ത് ലീഗ് പതിച്ച അസത്യ പോസ്റ്ററിനെതിരെ വാർഡ് സമിതി പ്രതിഷേധം രേഖപ്പെടുത്തി.കോ വിഡ് കാലത്തു ഉൾപ്പെടെ മാതൃകാപരമായ പ്രവർത്തനമാണ് വാർഡ് സമിതി ഒറ്റക്കെട്ടായി ഒരു മനസ്സോടെ സംഘടിപ്പിച്ചിട്ടുള്ളത്.

## Article Content

**നാദാപുരം:** ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിഷാ മനോജിനെതിരെ യൂത്ത് ലീഗ് പതിച്ച അസത്യ പോസ്റ്ററിനെതിരെ വാർഡ് സമിതി പ്രതിഷേധം രേഖപ്പെടുത്തി.കോ വിഡ് കാലത്തു ഉൾപ്പെടെ മാതൃകാപരമായ പ്രവർത്തനമാണ് വാർഡ് സമിതി ഒറ്റക്കെട്ടായി ഒരു മനസ്സോടെ സംഘടിപ്പിച്ചിട്ടുള്ളത്.

വാർഡിൽ 5 കോവിഡ് മരണമുണ്ടായി ഇക്കാലയളവിൽ പ്രതിരോധപ്രവർത്തനങ്ങൾക്ക് വാർഡ് സമിതി അംഗങ്ങളും ഏതാനും ചില വ്യക്തികളും വാർഡ് സമിതിക്ക് സഹായം നല്കുകയുണ്ടായി അതെല്ലാം യഥാസമയം കമ്മറ്റി മുമ്പാകെ കണക്ക് അവതരിപ്പിക്കുകയും മിനുട്സിൽ രേഖപ്പെടുത്താറുമുണ്ട്.

വാർഡ് മെമ്പർ എന്ന നിലയിൽ എല്ലാ പ്രശനങ്ങളിലും ഇടപെട്ട് പ്രവർത്തിക്കുന്ന നിഷാ മനോജിനോടുള്ള അസഹിഷ്ണുതയാണ് ഇത്തരം പോസ്റ്റ്റെന്ന് വാർഡ് സമിതി കുറ്റപ്പെടുത്തി. യോഗത്തിൽ നിഷാ മനോജ് അധ്യക്ഷത വഹിച്ചു.

വാർഡ് കൺവീനർ കരിമ്പിൽ ദിവാകരൻ, ഏ. സുരഷ്ബാബു . സി.കെ.രാജേഷ്.കെ.ജി ഷ, പി.പി. സിന്ധു , സക്കറിയ. എം. ,സി.കെ.ശശി.പി.കെ. സജീവൻ , യു.എം. പ്രവീൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109640/false-propaganda-the-ward-development-committee-has-protested-against-the-false-propaganda-against-nisha-manoj)