---
title: "സൈബർ ലോകത്തെ ചതിക്കുഴികൾ; എസ് എൻ ഡി പി യോഗം കല്ലാച്ചിയിൽ ബോധവത്ക്കരണം നടത്തി"
english_title: "pitfalls of the cyber world; SNDP meeting held awareness in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/109642/pitfalls-of-the-cyber-world-sndp-meeting-held-awareness-in-kallachi"
published_at: "2023-04-18T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e8e74f2d45_bothavalkkaranam.jpg"
keywords: []
---

# സൈബർ ലോകത്തെ ചതിക്കുഴികൾ; എസ് എൻ ഡി പി യോഗം കല്ലാച്ചിയിൽ ബോധവത്ക്കരണം നടത്തി

> **Lead Summary:** **നാദാപുരം: **എസ്.എൻ ഡി പി യോഗം വടകര യൂണിയൻ, സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി കല്ലാച്ചിയിൽ വെച്ച് ബോധവത്ക്കരണം നടത്തി. എസ് എൻ ഡയരക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ ആമുഖ പ്രഭാഷണം നടത്തി.

## Article Content

**നാദാപുരം: **എസ്.എൻ ഡി പി യോഗം വടകര യൂണിയൻ, സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി കല്ലാച്ചിയിൽ വെച്ച് ബോധവത്ക്കരണം നടത്തി. എസ് എൻ ഡയരക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ ആമുഖ പ്രഭാഷണം നടത്തി.

യൂണിയൻ വൈസ്: പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി പി രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള കൗമുദി യൂണിറ്റ് ചീഫ് ശ്യാംകുമാർ, മുഖ്യാതിഥിയായിരുന്നു.

സീനിയർ സിവിൽ പോലീസ് ഓഫീസർ രങ്കീഷ് കടവത്ത് ബോധവൽക്കരണ ക്ലാസ്സ് നടത്തി. എസ് എൻ ഡയരക്ടർ ബോർഡ് മെമ്പർമാരായ ബാബു , സി.എച്ച്,ചന്ദ്രൻ ചാലിൽ,സൈബർ സേന സ്റ്റേറ്റ് കൺവീനർ ജയേഷ് വടകര,കൗൺസിലർമാരായ ചന്ദ്രൻ കല്ലാച്ചി,കൃഷ്ണൻ പുളത്തറ,വിനോദൻ മാസ്റ്റർ,വനിതാ സംഘം സെക്രട്ടറി ഗീത രാജീവ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/109642/pitfalls-of-the-cyber-world-sndp-meeting-held-awareness-in-kallachi)